ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ വാന്‍ വര്‍ദ്ധനവ്. 24 മണിക്കൂറിനിടെ 47,704 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 14.83 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 654 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14,83,157 ആയി ഉയര്‍ന്നു. 33,425 മരണങ്ങളാണ് രാജ്യത്തുണ്ടായത്.നിലവില്‍ 4,96,988 പേരാണ് ചികിത്സയിലുള്ളത്. 9,52,744 പേര് രോഗമുക്തരായിട്ടുണ്ട്.
രാജ്യത്ത് 24 മണിക്കൂറിനിടെ 47,704 പുതിയ കോവിഡ് രോഗികള്‍; 654 മരണം; ആകെ രോഗികളുടെ എണ്ണം 15 ലക്ഷത്തിലേക്ക്
