ശ്രീനഗര്‍: കേന്ദ്രഭരണ പ്രദേശമായി ജമ്മു കാശ്‌മീര്‍ തുടരുന്നിടത്തോളം കാലം താന്‍ നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്‌ദുളള. കഴിഞ്ഞ വര്‍ഷം ആഗസ്‌റ്റ് 5നാണ് കേന്ദ്ര ഗവണ്മെന്റ് കാശ്‌മീരിനുളള പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കാശ്‌മീരിനെ ലഡാക്ക് എന്നും ജമ്മു കാശ്‌മീരെന്നും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റിയത്. കേന്ദ്ര തീരുമാനത്തിനു മുന്‍പ് പ്രധാനമന്ത്രിയെ കണ്ട കൂടിക്കാഴ്‌ചയുടെ വിവരങ്ങള്‍ പുറത്ത് പറയാന്‍ ഔചിത്യബോധം തന്നെ അനുവദിക്കുന്നില്ലെന്നും എന്നാല്‍ ഒരിക്കല്‍ അതിനെ കുറിച്ച് വിശദമായി എഴുതുമെന്ന് ഒമര്‍ അബ്‌ദുളള പറഞ്ഞു.
പ്രധാനമന്ത്രിയുമായി കാശ്‌മീരിനുവേണ്ടി നടത്തിയ യോഗം ഓര്‍ത്ത് ഒമര്‍ അബ്‌ദുളള
