കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗികളുടെ എണ്ണം കൂടി വരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടകള്‍ അനുസരിച്ച്‌ മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. ഗൈ​ന​ക്കോ​ള​ജി, പാ​ത്തോ​ള​ജി വിഭാഗത്തിലെ ഡോക്ടര്‍മാ​ര്‍​ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം കഴിഞ്ഞ ദിവസം അടച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ഗൈനോക്കോളജി വാര്‍ഡിലെ അഞ്ച് രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച അഞ്ച് പേരില്‍ രണ്ട് പേര്‍ ഗര്‍ഭിണികളാണ്

Related posts

Leave a Comment