രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ശരീരത്തില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച്‌ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന കേസില്‍ രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈകോടതി തള്ളി. കഴിഞ്ഞ ദിവസം കേസില്‍ വിശദമായ വാദം കേട്ട ശേഷം സിംഗിള്‍ബെഞ്ച് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കലയുടെ ആവിഷ്‌കാരവും ഇതിനൊപ്പം ആശയങ്ങള്‍ പ്രചരിപ്പിക്കലുമാണ് ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്നും കുട്ടികളെ അനുചിതമായ പ്രവൃത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നും രഹ്ന ഫാത്തിമ ഹരജിയില്‍ വാദിച്ചിരുന്നു. പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വാസം അര്‍പ്പിക്കാനും മക്കളെ അതു പഠിപ്പിക്കാനും കഴിയും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം ദൃശ്യങ്ങള്‍ പോസ്റ്റുചെയ്യുന്നതോടെ സംഭവം മാറുമെന്നും കോടതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് രഹ്നയുടെ ജാമ്യം കോടതി തള്ളിയത്.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഹൈകോടതിയെ അറിയിച്ചു. പോക്സോ, ഐടി, ബാലനീതി നിയമങ്ങള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഡി.വി.ഡി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണ ഭാഗമായി ലാപ്ടോപ്, ഫോട്ടോ എടുക്കാനുപയോഗിച്ച സ്റ്റാന്‍ഡ്, പെയ്ന്‍റ്മിക്സിങ് സ്റ്റാന്‍ഡ്, കളര്‍ ബോട്ടില്‍ ബ്രഷ്, മൊബൈല്‍ഫോണ്‍ തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. ലാപ്ടോപ്പും മൊബൈലും തൃപ്പൂണിത്തുറയിലെ റീജിയണല്‍ സൈബര്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

Related posts

Leave a Comment