ന്യൂഡല്‍ഹി: നാല് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെടുത്തി അമ്മ. കുട്ടിയെ തട്ടിയെടുത്ത് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അക്രമികളെ തള്ളിയിട്ട് കുട്ടിയെ പിടിച്ചെടുക്കുന്ന അമ്മയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചൊവ്വാഴ്ച നടന്ന സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്.
കുട്ടിയുടെ പിതൃസഹോദരനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. തുണിവ്യാപാരിയായ സഹോദരന്‍റെ പക്കല്‍ നിന്നും 35 ലക്ഷം രൂപ കുട്ടിയുടെ മോചനദ്രവ്യമായി ആവശ്യപ്പെടാനായിരുന്നു പദ്ധതി. അമ്മയുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം പദ്ധതി പൊളിക്കാനും കുറ്റവാളികള്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും കഴിഞ്ഞു.
ചൊവ്വാഴ്ച നാല് മണിയോടെയാണ് സംഭവം നടക്കുന്നത്. രണ്ടുപേര്‍ ഹെല്‍മെറ്റ് ധരിച്ച് ബൈക്കില്‍ വീടിന് മുന്നിലെത്തി. കുട്ടിയുടെ അമ്മയോട് വെള്ളം ചോദിച്ച് അമ്മ അകത്തേക്ക് പോയപ്പോള്‍ കുട്ടിയെ തട്ടിയെടുത്ത പോകാനായിരുന്നു ശ്രമം. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മ അക്രമികളെ തള്ളിയിട്ട് കുഞ്ഞിനെ ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.
ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയും രക്ഷപ്പെട്ട ആക്രമിസംഘത്തിന് പിന്നാലെ പായുകയും ചെയ്തെങ്കിലും പിടിക്കാനായില്ല. ഒരാള്‍ കുറുകെ ബൈക്ക് വെച്ച് തടഞ്ഞതിനാല്‍ സംഘം ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇവര്‍ ഉപേക്ഷിച്ച ബാഗും ബൈക്കും ഉപയോഗിച്ചാണ് പൊലീസ് അക്രമികളെ കണ്ടെത്തിയത്. കുട്ടിയുടെ അമ്മാവനാണ് പദ്ധതിയുടെ സൂത്രധാരന്‍ എന്നും ഒരു ലക്ഷം രൂപ നല്‍കാമെന്നായിരുന്നു കരാറെന്നും ബൈക്കിന്‍റെ ഉടമസ്ഥന്‍ പൊലസിനെ അറിയിച്ചു.
@DelhiPolice @ndtvindia
पूर्वी दिल्ली के शकरपुर इलाके में एक 4 साल की बच्ची के अपहरण की कोशिश,लेकिन काफी बच्ची की मां की दिलेरी के सामने नाकाम हुए अपहरणकर्ता,पड़ोसियों ने पीछा किया लेकिन अपहरणकर्ता भागने में कामयाब रहे pic.twitter.com/m1CTJuE6Ew— Mukesh singh sengar मुकेश सिंह सेंगर (@mukeshmukeshs) July 22, 2020