യഘോഷിന്‍റെ സാമ്ബത്തിക സ്രോതസ്സുകള്‍ കേന്ദ്രീകരിച്ച്‌ കസ്റ്റംസ് അന്വേഷണം; ബന്ധുക്കളുടെ ഉള്‍പ്പെടെ അക്കൗണ്ടുകള്‍ പരിശോധിച്ചു

തിരുവനന്തപുരം; സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിന്‍റെ സാമ്ബത്തിക സ്രോതസ്സുകള്‍ കേന്ദ്രീകരിച്ച്‌ കസ്റ്റംസ് അന്വേഷണം. ഇന്നലെ ജയഘോഷിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബന്ധുക്കളുടെയും അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാര്‍ അടക്കം കൂടുതല്‍ പേരുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം.

ജയഘോഷിന് സ്വര്‍ണക്കടത്ത് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം, ജയഘോഷിന്‍റെ ആത്മഹത്യാശ്രമവും വധഭീഷണിയും അടക്കം കേസ് അന്വേഷണത്തില്‍ സംശയം ഉണ്ടാക്കുന്ന സാഹചര്യങ്ങളാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജയഘോഷില്‍ അന്വേഷണം കേന്ദ്രീകരിക്കുന്നത്. ഇന്നലെ വട്ടിയൂര്‍ക്കാവിലെ വീട്ടിലും ആക്കുളത്തുള്ള കുടുംബ വീട്ടിലും ഒരേസമയം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

പ്രധാനമായും സാമ്ബത്തിക കാര്യങ്ങളാണ് ഇന്നലെ പരിശോധിച്ചത്. പ്രതികളില്‍ ആരെങ്കിലുമായി ജയഘോഷ് സാമ്ബത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ, ഒരു സിവില്‍ പോലീസ് ഓഫീസര്‍ എന്നതില്‍ കവിഞ്ഞുള്ള സാമ്ബത്തികശേഷി ഉണ്ടോ എന്നിവയും കസ്റ്റംസ് പരിശോധിച്ചു. കൂടുതല്‍ കാര്യങ്ങള്‍ അറിയാനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇതോടൊപ്പം ബന്ധുക്കളുടെ വിവരങ്ങളും പരിശോധിച്ചുവരികയാണ്. പരിശോധനയില്‍ അസ്വാഭാവികത കണ്ടെത്തിയാല്‍ ജയഘോഷിനെ വീണ്ടും ചോദ്യം ചെയ്യും.

Related posts

Leave a Comment