ന്യൂഡല്‍ഹി : രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 12 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,720 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 12,38,635 ആയി. രാജ്യത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് പുതുതായി രോഗം സ്ഥരീകരിക്കുന്നത്.
ആകെ രോഗബാധിതരില്‍ 7,82,606 പേര് രോഗമുക്തി നേടി. നിലവില്‍ 4,26,167 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം 1129 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ 29,861 ആയി ഉയര്‍ന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള മഹാരാഷ്ട്രയില്‍ 10,567 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 3.37 ലക്ഷമായി ഉയര്‍ന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിക്കുന്നത്.
തമിഴ്നാട്ടില്‍ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നുണ്ട്. 1,86,492 പേര്‍ക്കാണ് തമിഴ്നാട്ടില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഡല്‍ഹി 1,26,323, പശ്ചിമ ബംഗാള്‍ 49,321, കര്‍ണ്ണാടക 75,833, ആന്ധ്രാപ്രദേശ് 64,713 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.