കോട്ടയം മെഡിക്കല്‍ കോളേജിലെ അഞ്ച് രോഗികള്‍ക്ക് കോവിഡ്; രോ​ഗം ബാധിച്ചവരില്‍ മൂന്ന് ​ഗര്‍ഭിണികളും

മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനോക്കോളജി വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഗര്‍ഭിണികളാണ്.

ജി 7, ജി 8 വാര്‍ഡുകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വാര്‍ഡുകളിലുണ്ടായിരുന്ന മറ്റു മുഴുവന്‍ രോഗികളേക്കും മാറ്റി പാര്‍പ്പിച്ചു. കോവിഡ് രോഗികളുമായി സമ്ബര്‍ക്കത്തിലായ ഡോക്ടര്‍മാരുടെ സമ്ബര്‍ക്കപ്പെട്ടിക ഇന്ന് തയ്യാറാക്കും. നിലവില്‍ മെഡിക്കല്‍ കോളേജിലെ 16 ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്.

നേരത്തെ തിരുവനന്തപുരം മെഡി. കോളേജിലെ പിജി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒരു നഴ്സിനും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു,.

Related posts

Leave a Comment