സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; മരണസംഖ്യ 48 ആയി

സംസ്ഥാനത്ത് ഇന്ന് വീണ്ടും രണ്ട് കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്, കോഴിക്കോട്, സ്വദേശികളാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 48 ആയി.

കാസര്‍കോട് അണങ്കൂര്‍ സ്വദേശിനി ഖൈറുന്നീസ (48) ആണ് കൊവിഡ് ബാധിച്ച്‌ ഇന്ന് മരിച്ച ഒരാള്‍. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ വെന്‍റിലേറ്ററില്‍ ആയിരുന്നു ഇവര്‍. തിങ്കളാഴ്ച്ചയാണ് കൊവിഡ് സ്ഥിരീകരിച്ചതും തുടര്‍ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതും. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ മരണം സംഭവിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി കോയ ആണ് മരിച്ച രണ്ടാമത്തെയാള്‍. കാര്യമായ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. കോയ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജിന്റെ കണക്കില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയായിരുന്നില്ല. അപ്രതീക്ഷിതമായിരുന്നു മരണം എന്നാണ് മെഡിക്കല്‍ കോളജിന്റെ വിലയിരുത്തല്‍.

ഖൈറുന്നിസക്ക് തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഖൈറുന്നുസയുടെ രോഗ ഉറവിടം വ്യക്തമല്ല. ശ്വാസതടസത്തെ തുടര്‍ന്ന് അണങ്കൂറിലെ സ്വകാര്യ ആശുപത്രിയിലെത്തി. ഇവിടെ നടത്തിയ പരിശോധനയില്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണ് എന്ന് കണ്ടെത്തിയതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചു. പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു.

കഴിഞ്ഞ ദിവസം മരിച്ച എംജി കോളജ് ജീവനക്കാരന് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. മരണ ശേഷം നടത്തിയ കോവിഡ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Related posts

Leave a Comment