അമൃത്‌സര്‍ വിമാനത്താവളത്തില്‍ നിന്നും അഞ്ച് കോടിയോളം വില വരുന്ന 10.22 കിലോഗ്രാം സ്വര്‍ണം പിടികൂടി; ആറ് പേര്‍ അറസ്റ്റില്‍

ചണ്ഡിഗഡ്: അമൃത്‌സര്‍ വിമാനത്താവളത്തില്‍ നിന്നും അഞ്ച് കോടിയോളം വില വരുന്ന 10.22 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. രണ്ട് ദിവസങ്ങളിലായാണ് അഞ്ച് കോടിയോളം വില വരുന്ന സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നും ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്‌ച എത്തിയ അഞ്ച് യാത്രക്കാരെയും,’വന്ദേ ഭാരത്’ മിഷന്‍റെ കീഴിലുള്ള വിമാനത്തില്‍ എത്തിയ ഒരാളെയുമാണ് പിടികൂടിയത്. ഇലക്‌ട്രിക് ഇരുമ്ബ്, ഡ്രില്‍ മെഷീനുകള്‍, ജ്യൂസര്‍-മിക്‌സര്‍, ഗ്രൈന്‍ഡര്‍ എന്നീ ഉപകരണങ്ങളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് സംശയമുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനിടയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

Related posts

Leave a Comment