സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് 31 വരെ ശനിയാഴ്ചകള്‍ അവധി

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാവുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് 31 വരെയുള്ള ശനിയാഴ്ചകള്‍ അവധിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . എന്നാല്‍ അവശ്യ സര്‍വീസുകള്‍ ആയ കണ്‍സ്യൂമര്‍ഫെഡ്, നീതി സ്റ്റോറുകള്‍, സഹകരണ ആശുപത്രികള്‍, നീതി മെഡിക്കല്‍സ്, നീതി ലാബുകള്‍, ഭക്ഷ്യസംസ്കരണ സര്‍വീസുകള്‍ എന്നിവയ്ക്ക് ഇത് ബാധകമല്ല . ഇവ പ്രവര്‍ത്തിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി . വിശദമായ ഉത്തരവ് പിന്നീട് നല്‍കുന്നതാണെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ജില്ലാ കളക്ടര്‍മാരുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment