തിരുവനന്തപുരം: രണ്ട് പൊലിസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് തലസ്ഥാനം അടച്ചു. നിയന്ത്രിത മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പൊലിസുകാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
സമ്ബര്‍ക്ക വ്യാപനം നിയന്ത്രാതീതമാകുന്നത് മുന്നില്‍ക്കണ്ട് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് ജില്ല കടക്കവെയാണ് രണ്ട് പൊലീസുകാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.
ശക്തമായ മുന്‍കരുതലെടുത്തിട്ടും പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊറോണ വ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എല്ലാ ജില്ലകളിലും പൊലീസിന് മാത്രം ക്വാറന്റീന് കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും ഭക്ഷണമുള്‍പ്പെടെ ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.