മുംബൈ : കോവിഡ് ബാധിതരായ അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് നാനാവതി ആശുപത്രി അധികൃതര്‍ . 77 വയസ്സുള്ള അമിതാഭ് ബച്ചന് കരള്‍രോഗവും ആസ്മയും ഉള്ളതിനാല്‍ മെഡിക്കല്‍ സംഘം അതീവ ജാഗ്രതയിലാണ്.
ഇരുവരേയും കുറച്ചുകൂടി സൗകര്യമുള്ള ഡീലക്സ് മുറികളിലേക്ക് മാറ്റി. ചികിത്സയോട് നല്ല രീതിയില്‍ ശരീരം പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നാനാവതി ആശുപത്രിയിലെ കോവിഡ് വിഭാഗത്തില്‍ തൊട്ടടുത്ത മുറികളിലാണ് ബച്ചനും അഭിഷേകും. കോവിഡ് സ്ഥിരീകരിച്ച് ഹോം ക്വാറന്റീനില്‍ കഴിയുന്ന ഐശ്യര്യ റായ്, മകള്‍ ആരാധ്യ എന്നിവരുടെ നിലയും തൃപ്തികരമാണെന്ന് കുടുംബവൃത്തങ്ങള്‍ പറഞ്ഞു.
ഈ മാസം ആദ്യം അഭിഷേക് ബച്ചന്‍ താന്‍ അഭിനയിച്ച വെബ് സീരീസിന്റെ ഡബ്ബിങ്ങിന് ഏതാനും ദിവസം പുറത്തു സ്റ്റുഡിയോയില്‍ പോയിരുന്നു. ആ യാത്രയ്ക്കിടെയാകും കോവിഡ് ബാധിച്ചതെന്ന സംശയമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, അഭിഷേകിനൊപ്പം ഡബ്ബ് ചെയ്ത നടന്‍ അമിത് സാധിന്റെ പരിശോധനാഫലം നെഗറ്റീവാണ്.
ബച്ചന്‍ കുടുംബത്തിലെ 3 തലമുറയിലെ 4 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ജീവനക്കാരും വേലക്കാരുമായ 30 പേരെ ക്വാറന്റീനിലാക്കി. ബച്ചന്‍ കുടുംബത്തിന്റെ ബംഗ്ലാവില്‍ തന്നെയാണ് എല്ലാവരും കഴിയുന്നത്.