കൊവിഡ് വാക്‌സിന്‍ മൂന്നാം ഘട്ടം; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി യുഎഇ

അബുദാബി: കോവിഡ് വൈറസ് മഹാമാരിക്കെതിരായ വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി യുഎഇ. പരീക്ഷണം വിജയകരമായാല്‍ വാക്‌സിന്‍ വന്‍ തോതില്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്ന് യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രി അബ്ദുള്‍ റഹ്മാന്‍ അല്‍ ഒവൈസിനെ ഉദ്ധരിച്ച്‌ ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച നടന്ന വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡിനെതിരായ രണ്ട് വാക്‌സിനുകളുടെ പരീക്ഷണം മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുകയാണ്.

Related posts

Leave a Comment