തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജീവനക്കാരിക്ക് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജീവനക്കാരിക്ക് കൊറോണ സ്ഥിരീകരിച്ചു. ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചവരെ ഇവര്‍ ഓഫീസില്‍ ജോലിക്കെത്തിയിരുന്നു. തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്.

സൂപ്പര്‍ സ്പ്രെഡുണ്ടായ പൂന്തുറയില്‍ നിന്ന് പുറത്തേക്ക് പോയവരുടെ സമ്ബര്‍ക്ക പട്ടിക കണ്ടെത്തല്‍ അതീവ ദുഷ്കരമാണെന്നാണ് വിവരം. കന്യാകുമാരിയില്‍ നിന്നെത്തിച്ച മത്സ്യം വില്‍പ്പനക്കായി കൊണ്ടുപോയവരിലൂടെ പുറത്തും വ്യാപനമുണ്ടായോ എന്നതാണ് ആശങ്ക. വരാനിരിക്കുന്ന രണ്ടാഴ്ച്ച നിര്‍ണായകമെന്നാണ് വിലയിരുത്തല്‍.

അതേ സമയം ആലപ്പുഴയില്‍ കൊറോണ നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ് (96) ആണ് മരിച്ചത്. കഴിഞ്ഞ ആറാംതീയതി ബംഗളൂരില്‍ നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു

Related posts

Leave a Comment