‘ദുബെ തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ത്തു; മറ്റു വഴിയില്ലാതെ വെടിവച്ചു കൊന്നു’

കാണ്‍പൂര്‍ : കൊടുംകുറ്റവാളി വികാസ് ദുബെയെ കൊലപ്പെടുത്തേണ്ടി വന്നത് ആത്മരക്ഷാര്‍ത്ഥമെന്ന് പൊലീസ് വാദം. ദുബെയുമായി എത്തിയ പൊലീസ് വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. വാഹനം മറിഞ്ഞ് വികാസ് ദുബെക്കും രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കും പരിക്കേറ്റു. അപകടം സംഭവിച്ച സമയത്തെ ആശയക്കുഴപ്പത്തിന് ഇടയില്‍ വികാസ് ദുബെ രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.

നിരവധി തവണ വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറയുന്നു. തലക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രക്ഷപെടാനുള്ള ശ്രമം ഉപേക്ഷിച്ച്‌ കീഴടങ്ങാന്‍ ദുബെയോട് നിര്‍ദേശിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്.

വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ മധ്യപ്രദേശില്‍ നിന്നും വികാസ് ദുബെയുമായുള്ള സംഘം കാണ്‍പൂരിലേക്ക് വരവെ ബര എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. കഴിഞ്ഞ ദിവസം ഉജ്ജെയ്‌നില്‍ നിന്നാണ് ദുബെയെ പിടികൂടിയത്. പൊലീസ് പിടികൂടുകയായിരുന്നോ, കീഴടങ്ങുകയായിരുന്നോ എന്നത് സംബന്ധിച്ചും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.

 

Related posts

Leave a Comment