89ാം വയസില്‍ ആണ്‍കുഞ്ഞ് പിറന്നു, 90ാം വയസില്‍ ഒരു കുഞ്ഞുകൂടി വേണമെന്ന് ബെര്‍ണി, മൂത്ത മകള്‍ക്ക് 65 വയസ്

ലണ്ടന്‍: 89-ാം വയസില്‍ ആണ്‍കുഞ്ഞിന്റെ പിതാവായ ഫോര്‍മുല വണ്‍ മത്സരങ്ങളുടെ മുന്‍ തലവന്‍ ബെര്‍ണി എക്ലസ്റ്റോണ്‍ തനിക്ക് 90 തികയുമ്ബോള്‍ ഒരിക്കല്‍ക്കൂടി പിതാവാകുമെന്ന് വെളിപ്പെടുത്തി. മുത്തച്ഛനാവുന്ന പ്രായത്തില്‍ അച്ഛനായ ഇദ്ദേഹത്തിന്റെ ഇളയ മകന്‍ ഏസ്‌ ജനിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. മൂന്നാം ഭാര്യ ഫാബിയാനയിലാണ് ബെര്‍ണിയ്ക്ക് മകന്‍ പിറന്നത്.

ജൂലായ് ഒന്നിന് ആയിരുന്നു പ്രസവം. ഏസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇതിന്റെ സന്തോഷം പങ്കുവയ്ക്കുമ്ബോഴാണ് ബെര്‍ണി തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ബിസിനസില്‍ നിന്നു വിട്ടു നില്‍ക്കുന്നതിനാല്‍ കൂടുതല്‍ സമയം മകനൊപ്പം ചെലവഴിക്കാനാകുമെന്നും അവന് ഒരു ഇളയ സഹോദരനോ, സഹോദരിയോ ഉണ്ടായേക്കാമെന്നുമാണ് ബെര്‍ണി പറഞ്ഞു. മുന്‍ വിവാഹങ്ങളിലായി ഡിബോറ (65), തമാറ (36) പെട്ര (31) എന്നീ മൂന്നു പെണ്‍മക്കളാണുള്ളത്. അഞ്ച് പേരക്കുട്ടികളുമുണ്ട്.

2012 ലായിരുന്നു ബെര്‍ണിയുടേയും 44 കാരി ഫാബിയാനയുടേയും വിവാഹം. പ്രണയത്തിലായിരുന്ന സമയത്ത് കുഞ്ഞിനു വേണ്ടിയുള്ള ആഗ്രഹം ഫാബിയാന പ്രകടിപ്പിച്ചിരുന്നെന്നും താന്‍ സമ്മതം അറിയിച്ചിരുന്നതായും ബെര്‍ണി പറഞ്ഞു. ആ ആഗ്രഹം സാദ്ധ്യയമായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ഇംഗ്ലണ്ടിലെ സഫോക്കില്‍ ഒരു മത്സ്യത്തൊഴിലാളിയുടെ മകനായി ജനിച്ച ബെര്‍ണി 16-ാം വയസില്‍ പഠനം അവസാനിപ്പിച്ച്‌ ഇദ്ദേഹം പല മേഖലകളിലും ജോലി ചെയ്തു. 2017-ല്‍ ഫോര്‍മുല വണ്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യുട്ടീവ് ആയി. 40 വര്‍ഷക്കാലത്തോളം ഫോര്‍മുല വണ്‍ മേധാവിയായിരുന്നു ഇദ്ദേഹം.

Related posts

Leave a Comment