സ്വപ്ന സുരേഷുമായി അടുത്ത ബന്ധം; ശിവശങ്കറിനെ മാറ്റാന്‍ സാധ്യത, മുഖ്യമന്ത്രിക്ക് കടുത്ത അമര്‍ഷം

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന പ്രതിയുമായും ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതിയുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഐടി സെക്രട്ടറി എം ശിവശങ്കറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ സമ്മര്‍ദ്ദമേറുന്നതായി റിപ്പോര്‍ട്ട്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ നിരപരാധിയാണെന്ന് തെളിയുംവരെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താനും ഐടി വകുപ്പിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കുന്നതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങളാണ് സൂചന നല്‍കിയത്. ഓഫീസിനെതിരെ ആരോപണം ഉയര്‍ന്നതോടെ കടുത്ത അമര്‍ഷത്തിലാണ് മുഖ്യമന്ത്രിയെന്നും സൂചനയുണ്ട്.

കേസില്‍ ആരോപണം ഉയര്‍ന്നതോടെ എം ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഐടി വകുപ്പിന്റെ സെക്രട്ടറി എന്നീ ചുമതലകളില്‍ നില്‍ക്കുമ്ബോള്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാകുമെന്ന സാഹചര്യം ഉണ്ടാവും. ഇതുകൊണ്ടാണ് ഇദ്ദേഹത്തെ മാറ്റാന്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിപിഎം പാര്‍ട്ടി ഘടകവുമായി ചര്‍ച്ച ചെയ്‌തെന്നാണ് വിവരം.

Related posts

Leave a Comment