കോവിഡ് പ്രതിരോധം; ‘കോവാക്‌സിന്‍’ പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നടത്തും

ന്യൂഡല്‍ഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ വിതരണത്തിനെത്തിക്കാനുള്ള പദ്ധതിയുമായി ഐസിഎംആര്‍. വരുന്ന സ്വാതന്ത്ര്യദിനത്തിലാവും ഇത് സംബന്ധിച്ച പ്രഖ്യാപനം നടക്കുക. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന മരുന്ന് കമ്ബനിയുമായി ഐസിഎംആര്‍ ധാരണയിലെത്തി.

ഓഗസ്റ്റ്് 15ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപനം നടത്തുക. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ശേഷം ഓഗസ്റ്റ് 15 ഓടെ വാക്‌സിന്‍ ലഭ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ് തങ്ങളെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. വാക്‌സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആര്‍ അനുമതി നല്‍കിയത്.
ഐസിഎംആറിന്റെ പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലുള്ള സാര്‍സ് കോവ്2 വൈറസിന്റെ സാമ്ബിളാണ് വാക്‌സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്‌സിന് കോവാക്‌സിന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ജൂലൈ ഏഴിന് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച്‌ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ വെച്ച്‌ രാജ്യത്തെ അഭിസംബോധന ചെയ്യുമ്ബോള്‍ വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനവുമുണ്ടാകും.

Related posts

Leave a Comment