തൂ​ത്തു​ക്കു​ടി കസ്റ്റഡി മരണം; എ​സ്‌ഐ അടക്കം നാ​ല് പോ​ലീ​സു​കാ​ര്‍ അ​റ​സ്റ്റി​ല്‍

തൂ​ത്തു​ക്കു​ടി: തൂ​ത്തു​ക്കു​ടി സാ​ത്താ​ന്‍​കു​ള​ത്ത് അ​ച്ഛ​നും മ​ക​നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ മ​ര്‍​ദ​ന​മേ​റ്റു മ​രി​ച്ച സംഭവത്തില്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റ് രേഖപ്പെടുത്തി. കേസില്‍ ഇ​ന്ന് രാ​വി​ലെ ര​ണ്ട് പോ​ലീ​സു​കാ​ര്‍ കൂ​ടി അ​റ​സ്റ്റി​ലാ​യി. എ​സ്‌ഐ ബാ​ല​കൃ​ഷ്ണ​ന്‍, കോ​ണ്‍‌​സ്റ്റ​ബി​ള്‍ മു​ത്തു​രാ​ജ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ നാ​ല് പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ബു​ധ​നാ​ഴ്ച രാ​ത്ര​യി​ല്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ര​ഘു ഗ​ണേ​ശ്, ഹെ​ഡ് കോ​ണ്‍‌​സ്റ്റ​ബി​ള്‍ മു​രു​ക​ന്‍ എ​ന്നി​വ​രെ സി​ബി സി​ഐ​ഡി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ലോ​ക്ക്ഡൗ​ണ്‍ നിയന്ത്രണങ്ങള്‍ ലം​ഘി​ച്ചു​വെന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു അ​ച്ഛ​നെ​യും മ​ക​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രേ ക​ടു​ത്ത ആ​രോപ​ണ​മാ​യി ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​നു മു​മ്ബാ​കെ വ​നി​താ കോ​ണ്‍​സ്റ്റ​ബി​ള്‍ രേ​വ​തി ഹാ​ജ​രാ​യി. ഒ​രു​രാ​ത്രി​മു​ഴു​വ​ന്‍ കൊ​ടി​യ പീ​ഡ​ന​ത്തി​നാ​ണ് ഇ​രു​വ​രും ഇ​ര​യാ​യ​ത്. വ​നി​താ കോ​ണ്‍​സ്റ്റ​ബി​ളി​ന്‍റെ മൊ​ഴി ഹൈ​ക്കോ​ട​തി​ക്കു കൈ​മാ​റു​മെ​ന്ന് ജു​ഡീ​ഷ​ല്‍ ക​മ്മി​ഷ​ന്‍ അറിയിച്ചു.

കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് സി​ഐ​ഡി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ മ​ധു​ര ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് സി​ഐ​ഡി ഏ​റ്റെ​ടു​ത്ത​ത്. തി​രു​ന​ല്‍​വേ​ലി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് അ​നി​ല്‍​കു​മാ​റി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

Related posts

Leave a Comment