ഡല്‍ഹി: ദാവൂദ് ഇബ്രാഹിം പ്രതിയായ 1993ലെ മുംബയ് സ്ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട് നാസിക് ജയിലില്‍ തടവിലായിരുന്ന യൂസഫ് മേമന് (54) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ടൈഗര്‍ മേമനും 2015 ല്‍ വധശിക്ഷയ്ക്കു വിധേയനായ യാക്കൂബ് മേമനും യൂസഫിന്റെ സഹോദരന്മാരാണ്. ദാവൂദിനൊപ്പം ഒളിവിലാണ് ടൈഗര്‍. കേസില്‍ 2007 ജീവപര്യന്തം ശിക്ഷ ലഭിച്ച യൂസഫ് മേമനെ മുംബയ് ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് 2018 ലാണ് നാസിക്കിലേക്ക് മാറ്റിയത്. 1993 മാര്‍ച്ച് 12ന് മുംബയിലെ 12 തന്ത്രപ്രധാന സ്ഥലങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ 257പേര് മരിക്കുകയും 713പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...