യു പിയില്‍ ഇടിമിന്നലേറ്റ് 24 മരണം; 24 പേര്‍ക്ക് പരുക്കേറ്റു

ലഖ്നൗ | ബിഹാറിന് പിന്നാലെ ഉത്തര്‍പ്രദേശിലും ഇടിമിന്നലേറ്റ് മരണങ്ങള്‍. 24 പേരാണ് യു പിയില്‍ മരണപ്പെട്ടത്. 24 പേര്‍ക്ക് പരുക്കേറ്റു. യു പിയിലെ ദേവ്റിയയിലാണ് ഏറ്റവുമധികം മരണം. ഒമ്ബതുപേര്‍ ഇവിടെ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ന്‌ല് ലക്ഷം വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. നാലുലക്ഷം രൂപവീതം പ്രഖ്യാപിച്ചു.

ബിഹാറില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് 83 പേര്‍ മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും വ്യാപക നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ 23 ജില്ലകളിലാണ് ഇടിമിന്നല്‍ ദുരന്തം വിതച്ചത്. ഗോപാല്‍ഗഞ്ച് ജില്ലയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. 13 പേരാണ് ഇവിടെ മരിച്ചത്. നവാഡയിലും മധുബാനിയിലും എട്ട് വീതവും സിവാനിലും ഭഗല്‍പൂരിലും ആറ് വീതവും ഈസ്റ്റ് ചമ്ബാരന്‍, ദര്‍ഭംഗ, ബങ്ക എന്നിവിടങ്ങളില്‍ അഞ്ച് വീതവും ഖഗാരിയ, ഔറംഗാബാദ് എന്നിവിടങ്ങളില്‍ മൂന്ന് വീതവും വെസ്റ്റ് ചമ്ബാരന്‍, കിഷന്‍ഗഞ്ച്, ജിഹാനാബാദ്, ജമൂയ്, പുര്‍ണിയ, സുപൗല്‍, ബക്സാര്‍, കൈമൂര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും സമസ്തിപൂര്‍, ശിയോഹര്‍, സരന്‍, സീത്മഠി, മധേപുര എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും ഇടിമിന്നലേറ്റ് മരിച്ചിരുന്നു. ബിഹാറില്‍ മരിച്ചവര്‍ക്കും നാല് ലക്ഷം വീതം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

Leave a Comment