അഭിമന്യു കൊലക്കേസ്: രണ്ട് വര്‍ഷമായി ഒളിവിലായിരുന്ന മുഖ്യപ്രതി സഹല്‍ കീഴടങ്ങി

മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി എറണാകുളം മരട് നെട്ടൂര്‍ മേക്കാട്ട് സഹല്‍ (21) കോടതിയില്‍ കീഴടങ്ങി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇയാള്‍ കീഴടങ്ങിയത്പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ്.

സഹല്‍ രണ്ടു വര്‍ഷമായി ഒളിവിലായിരുന്നു. അഭിമന്യുവിനെ കുത്തിയത് സഹല്‍ ആയിരുന്നുവെന്നാണ് പോലീസിന്റെ കുറ്റപത്രം.അഭിമന്യൂ(Abhimanyu) കൊല്ലപ്പെട്ട് രണ്ട് വര്‍ഷം തികയാനിരിക്കെയാണ് പിടിയിലാവാനുള്ള അവസാന പ്രതി സഹലും കോടതിയില്‍ കീഴടങ്ങിയത്.
2018 ജൂലൈ രണ്ടിനു പുലര്‍ച്ചെ് മഹാരാജാസ് കോളജില്‍ ഉണ്ടായ സംഘട്ടനത്തിലാണ് രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥിയായിരുന്ന അഭിമന്യു (20) മരിച്ചത്. പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ 26 പ്രതികളും 125 സാക്ഷികളുമുണ്ട്.

കേരളത്തില്‍ വീണ്ടും കോറോണ മരണം; മരിച്ചത് എക്സൈസ് ഉദ്യോഗസ്ഥന്‍..!

അഭിമന്യൂവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 16 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 15 പേരും വിവിധ ഘട്ടങ്ങളിലായി പോലീസില്‍ കീഴടങ്ങുകയും വിചാരണ നടപടികള്‍ നേരിടുകയും ചെയ്യുകയാണ്. കേസിലെ മുഖ്യപ്രതിയായ സഹലിന് വേണ്ടി അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അഭിമന്യുവിന്റെ സുഹൃത്ത് അര്‍ജുനെ കുത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായ ചേര്‍ത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്ബിപുത്തലത്ത് മുഹമ്മദ് ഷഹീം (31) കഴിഞ്ഞ നവംബറില്‍ കീഴടങ്ങിയിരുന്നു. കേസില്‍ ഒമ്ബതു പ്രതികള്‍ക്കെതിരെ വിചാരണ ആരംഭിച്ചിരുന്നു.

Related posts

Leave a Comment