നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെയും അനിറ്റയുടെയും മകന് നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി. ചെങ്ങന്നൂര്‍ സ്വദേശിനിയായ മേഘ ശ്രീകുമാറാണ് വധു. ചെങ്ങന്നൂര്‍ കാരയ്ക്കാട് പുത്തന്‍പുരയില്‍ തെക്കേതില്‍ മായാ ശ്രീകുമാറിന്റെയും ശ്രീകുമാര്‍ പിള്ളയുടെയും മകളാണ്.
ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങായിരുന്നു. നടനും ചലച്ചിത്ര പ്രവര്‍ത്തകനുമാണ് നിഖില്‍. കിരണ്‍ ജി.നാഥ് സംവിധാനം ചെയ്യുന്ന ‘കലാമണ്ഡലം ഹൈദരാലി’ എന്ന ചിത്രത്തില്‍ നിഖില്‍ അഭിനയിച്ചിട്ടുണ്ട്. ഹൈദരാലിയുടെ ചെറുപ്പകാലമാണ് നിഖില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ ഹൈദരാലിയായി വേഷമിടുന്നത് രഞ്ജി പണിക്കരാണ്.
നിഖിലിന്റെ ഇരട്ടസഹോദരനായ നിഥിന് രഞ്ജി പണിക്കര്‍, കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയിരുന്നു.