മോളി കണ്ണമാലി റീലോഡഡ്!; സോഷ്യല്‍ മീഡിയയില്‍ തരം​ഗമായി പുതിയ മേക്കോവര്‍

സിനിമാ സീരിയല്‍ രം​ഗത്തെ സുപരിചിതയായ നടി മോളി കണ്ണമാലിയുടെ മേക്കോവറും കവര്‍ ഫോട്ടോയും വൈറലാവുന്നു. മനോരമ ആരോഗ്യം മാസികയുടെ കവര്‍ ചിത്രമായി പുറത്ത് വന്നിരിക്കുന്ന നടിയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ശ്യാം ബാബുവാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

ചാള മേരി എന്ന പേരില്‍ മോളിവുഡില്‍ നിരവധി സിനിമകളില്‍ ചെറിയ റോളുകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളിലുടെയും സിനിമകളില്‍ ഹാസ്യ വേഷങ്ങളിലും അമ്മ വേഷങ്ങളിലും ആണ് കൂടുതലായും മോളി കണ്ണമാലി അഭിനയിച്ചിട്ടുള്ളത്.

അടുത്തിടെ ജീവിതത്തിലെ ദുരിതങ്ങള്‍ തുറന്നുപറഞ്ഞതിലൂടെ അടുത്തിടെ മോളി കണ്ണമാലി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അന്ന് നടിക്ക് സഹായ ഹസ്തവുമായി നടന്‍ മമ്മൂട്ടി അടക്കമുള്ളവര്‍ എത്തിയത് ശ്രദ്ധേയമായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് അവശത അനുഭവിച്ചിരുന്നു താരം.

മോളിയെയും ഫോട്ടോഗ്രാഫറെയും പ്രശംസിച്ച്‌ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. നിങ്ങള്‍ക്കാകെ വേണ്ടത് ആത്മവിശ്വാസമാണ്, ബാക്കിയുളളതെല്ലാം നിങ്ങളെ തേടിയെത്തും എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പകര്‍ത്തിയ ശ്യാം പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. നമ്മുടെ സ്വന്തം മോളിചേച്ചിക്കൊപ്പം, അടിപൊളി ഫോട്ടോ ഷൂട്ട് സെഷനായിരുന്നുവെന്നും നിങ്ങളൊരു പ്രിന്‍സസാണെന്നും ശ്യാം ബാബു ചിത്രം പങ്കുവെച്ചുകൊണ്ട് കുറിക്കുന്നു. ഇതിനകം സിനിമാരം​ഗത്തെ നിരവധി പേര്‍ ഈ കവര്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Related posts

Leave a Comment