രാജ്യത്ത് കോവിഡ് രൂക്ഷമായിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്നാട്. തമിഴ്നാട്ടില്‍ കോവിഡ് വൈറസ് ബാധിച്ച് ഇന്നലെ മാത്രം 38 പേര് മരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണ സംഖ്യയാണിത്. ആന്ധ്രാപ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം ആറായിരവും കര്‍ണാടകയില്‍ ഏഴായിരവും കടന്നു. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ആയിരത്തിന് മുകളിലാണ് തമിഴ്നാട്ടിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം. 44661 ആണ് രോഗബാധിതരുടെ എണ്ണം. ഇതില്‍ 31896 രോഗികളും 347 മരണവും ചെന്നൈയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
മരണം കവര്‍ന്ന് കോവിഡ്; തമിഴ്നാട്ടില്‍ ഇന്നലെ മാത്രം മരിച്ചത് 38 പേര്
