പി കെ കുഞ്ഞനന്ദന്റെ സംസ്‌കാരം ഇന്ന് ഉച്ചക്ക് പാറാട്ടെ വീട്ടുവളപ്പില്‍

കണ്ണൂര്‍ | ഇന്നലെ അന്തരിച്ച സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് കണ്ണൂര്‍ പാനൂര്‍ പാറാട്ടെ വീട്ടുവളപ്പില്‍ നടക്കും. തിരുവനന്തപുരത്ത് നിന്ന് പാനൂരില്‍ എത്തിച്ച മൃതദേഹം പാനൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ഇവിടെ നിന്ന് പാറാട് എത്തിക്കുന്ന മൃതദേഹം അവിടെയും പൊതുദര്‍ശനത്തിന് വെക്കും.

കുഞ്ഞനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച്‌ ഇന്ന് ഉച്ചക്ക് ഒരു മണി വരെ അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന കുന്നോത്ത് പറമ്ബ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

കുഞ്ഞനന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നേതാക്കള്‍ അനുശോചിച്ചു. സമൂഹത്തോട് കരുതല്‍ കാണിച്ച സഖാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. യുഡിഎഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് കുഞ്ഞനന്ദന്‍ എന്ന് സിപിഎം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രതിസന്ധികളെ അതിജീവിച്ച്‌ പാനൂരില്‍ പാര്‍ട്ടി കെട്ടിപ്പടുത്ത കുഞ്ഞനന്ദനെ യുഡിഎഫ് സര്‍ക്കാര്‍ കേസില്‍ കുടുക്കുകയായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായി ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട കുഞ്ഞനന്തന്‍ പരോളിലിരിക്കെയാണ് മരിച്ചത്.

Related posts

Leave a Comment