കൊന്നത് കൈതച്ചക്കയില്‍ പടക്കം വെച്ച്‌, കാട്ടാന ചരിഞ്ഞ സംഭവത്തില്‍ പിടിയിലായത് മൃഗവേട്ട സംഘം

പത്തനാപുരം: കോട്ടക്കയം വനമേഖലയില്‍ പന്നിപ്പടക്കം കടിച്ച്‌ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനപാലകരുടെ പിടിയിലായ മൂന്ന് പേരും മൃഗവേട്ടക്കാര്‍. പാടം ഇരുട്ടുത്തറ പറങ്കാംവിള വീട്ടില്‍ പൊടിമോന്‍ എന്ന അനിമോന്‍ (39), കലഞ്ഞൂര്‍ മലയുടെ കിഴക്കേതില്‍ വീട്ടില്‍ ശരത്(24), പാടം നിരത്തുപാറ വീട്ടില്‍ രഞ്ചിത്ത്(26) എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്.

കൂട്ടുപ്രതികളായ രാജേഷ്, രാധാകൃഷ്ണന്‍ എന്നിവര്‍ ഒളിവിലാണ്. വന്യമൃഗങ്ങളെ വേട്ടയാടി ഇറച്ചി വില്‍പന നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ മുഖ്യപ്രതിയായ അനിമോനാണ് ആദ്യം പിടിയിലാകുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും

പ്രതികളില്‍ നിന്നും കണ്ടെടുത്ത കൈതച്ചക്കയും എല്ലിന്‍കഷ്ണങ്ങളും
വിശദമായ ചോദ്യം ചെയ്യലിലാണ് മറ്റ് പ്രതികളെ പറ്റി വിവരം ലഭിച്ചത്. പുന്നല ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുളള വനമേഖലകള്‍ കേന്ദ്രീകരിച്ച്‌ കൈതച്ചക്കകളില്‍ പടക്കം വെച്ച്‌ മൃഗങ്ങളെ വേട്ടയാടി വില്‍പന നടത്തി വരികയായിരുന്നു ഇവര്‍.

വനംവകുപ്പും പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. കാട്ടാനകളുടെ സഞ്ചാരപാതകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. പ്രതികളെ പുനലൂര്‍ വനംകോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡിഎഫ്‌ഒ ഷാനവാസ് അറിയിച്ചു. പത്തനാപുരം റേഞ്ച് ഓഫീസര്‍ എസ്. അനീഷ് കുമാര്‍, പുന്നല ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ നിസാം എന്നിവരുടെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

അമ്ബനാര്‍ ഫോറസ്റ്റ് പരിധിയില്‍ ഓലപ്പാറ മാന്തടം ഭാഗത്തെ വനത്തിനുള്ളില്‍ കഴിഞ്ഞ ഏപ്രില്‍ 11നാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പത്ത് വയസ് പ്രായം വരുന്ന പിടിയാന കറവൂര്‍ കോട്ടക്കയം കാട്ടരുവിക്ക് സമീപം ഏപ്രില്‍ ഒന്‍പതിനാണ് ആദ്യം എത്തിയത്. വായിലെ വ്രണം മൂലം തീറ്റയും വെള്ളവും കുടിക്കാനാകാത്ത നിലയിലായിരുന്നു. കാട്ടിലേക്ക് ഓടിച്ചുവിടാന്‍ ശ്രമം നടത്തിയെങ്കിലും പോയില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പിറ്റേദിവസം രാവിലെ വനംവകുപ്പ് ഡോക്ടര്‍മ്മാര്‍ സ്ഥലത്ത് എത്തിയെങ്കിലും ചികിത്സ നല്‍കാന്‍ സാധിച്ചിരുന്നില്ല.

വീണ്ടും ഒരു ദിവസം കഴിഞ്ഞ് മയക്ക് വെടിവെച്ച്‌ വീഴ്ത്താനായി ഡോക്ടര്‍മാര്‍ എത്തിയെങ്കിലും ആനയെ കണ്ടെത്തിയില്ല. തുടര്‍ന്ന് ഏറേ നേരത്തെ തെരച്ചിലിനൊടുവില്‍ ആറ് കിലോമീറ്റര്‍ വനത്തിനുള്ളിലായി പിടിയാനയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയെങ്കിലും ചികിത്സ തുടങ്ങും മുമ്ബേ ആന ചരിയുകയായിരുന്നു.

Related posts

Leave a Comment