ഇടുക്കി: മലങ്കര അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു. രാവിലെ എട്ട് മുതല്‍ ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ തുറന്നത്. ഡാമിലെ ജലനിരപ്പ് 36.9 മീറ്ററായി നിജപ്പെടുത്തുന്നതിനാണ് നടപടി. മൂലമറ്റം നിലയത്തില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതും വൃഷ്ടി പ്രദേശത്ത് മഴ കൂടിയതും നിമിത്തം ഡാമിന്റെ ജലസംഭരണിയില്‍ വെള്ളം കൂടിയിരുന്നു.
മഴ ശക്തമായാല്‍ പെട്ടെന്ന് ഡാം തുറക്കുന്നത് ഒഴിവാക്കാനാണ് ജലനിരപ്പ് നിയന്ത്രിക്കുന്നത്. തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്കി.
ഇടുക്കി മലങ്കര അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം
