മിനിസ്ക്രീന്‍ പരമ്ബരകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്ന വിന്‍സന്റ്. ഈയിടെയാണ് താരം സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയത്.മേഘ്ന സ്റ്റുഡിയോ ബോക്സ് എന്ന യൂട്യൂബ് ചാനലിലൂടെ താരം പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജീവിതത്തിലെ തിരിച്ചടികളെ, ചതികളെ എങ്ങനെ നേരിടണമെന്ന് പറഞ്ഞുതരുന്ന ഒരു മോട്ടിവേഷണല്‍ വീഡിയോ ആണ് മേഘ്‌ന വിന്‍സെന്റ് യൂടുബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
“ജീവിതത്തില്‍ നമ്മള്‍ മറ്റുള്ളവരെ വിശ്വസിക്കും. വളരെ ചുരുക്കം ചിലര്‍ ആ വിശ്വാസം സംരക്ഷിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകും., പക്ഷേ വേറെ ചിലര്‍ നമ്മുടെ വിശ്വാസവും സ്നേഹവും മുതലെടുത്ത് നമ്മളെ ഒരു കുഴിയില്‍ തള്ളിയിട്ട് അവര്‍ അവരുടെ കാര്യം നോക്കി പോകും. അതുപോലെ കുഴിയില്‍ വീണവര്‍ക്ക് മുന്നില്‍ രണ്ട് വഴികളാണുള്ളത്.
ഒന്നുകില്‍ അതില്‍ കിടന്ന് മരിക്കാം, അല്ലെങ്കില്‍ പുറത്ത് വന്ന് സന്തോഷായിട്ട് ജീവിക്കാം. നിങ്ങള്‍ക്കുണ്ടാകുന്ന വേദനകളും അപമാനവും ചവിട്ടുപടികളാക്കി എഴുന്നേറ്റ് വന്ന് നിങ്ങള്‍ക്കിഷ്ടമുള്ളത് പോലെ ജീവിച്ച് കാണിക്കണം”. സാധിക്കും മേഘ്ന പറഞ്ഞു നിര്‍ത്തുന്നു. മേഘ്‌നയുടെ പുതിയ വീഡിയോ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.