കൊച്ചി:’ജിബൂട്ടി’ എന്ന ‘സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആഫ്രിക്കയില്‍ കുടുങ്ങിയ സിനിമാ സംഘം വെള്ളിയാഴ്ച വൈകിട്ട് 6 മണിയുടെ എയര്‍ ഇന്ത്യ വിമാനത്തില്‍ തിരിച്ചെത്തും .
കൊച്ചി നെടുമ്ബാശ്ശേരിയിലാണ് സംഘം ഇറങ്ങുക .നടന് ദിലീഷ് പോത്തനടക്കം 71 പേര് ആ സംഘത്തിലുണ്ടാകും .പ്രൊഡ്യൂസര്‍ പ്രത്യേകമായി ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് എത്തുക .ഏപ്രില്‍ 18നു ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയെങ്കിലും കോവിഡ് ലോക്ക് ഡൗണ്‍ മൂലം കേരളത്തിലേക്കുള്ള യാത്ര നീളുകയായിരുന്നു .ജിബൂട്ടി ഗവേണ്‍ മെന്റും ചിത്രത്തിന്റെ നിര്‍മ്മാതാവായ ജോബി .പി
സാമും ഇന്ത്യന്‍ എംബസ്സിയും ചേര്‍ന്ന് നടത്തിയ ശക്തമായ ഇടപെടലിലൂടെയാണ് യാത്ര സാധ്യമായത് .
ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ചിത്രം കൂടിയാണിത് . പത്ത് വര്‍ഷമായി ജിബൂട്ടിയില്‍ വ്യവസായിയായ ജോബി.പി സാമും ഭാര്യ മരിയ സ്വീറ്റി ജോബിയും ചേര്‍ന്ന് നീല്‍ ബ്ലൂ ഹില്‍ മോഷന്‍ പിക്ചര്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടന്നത് ജിബൂട്ടിയില്‍ തന്നെയാണ്. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്ബ രയുടെ സംവിധായകന് എസ് ജെ സിനുവിന്റെ ആദ്യ ചിത്രം കൂടിയാണ് ‘ജിബൂട്ടി’.
നായകന് അമിത് ചക്കാലക്കല്‍, നായിക ഷിംല സ്വദേശിനി ശകുന്‍ ജസ്വാള്, ദിലീഷ് പോത്തന്, ഗ്രിഗറി ,അഞ്ജലി നായര്‍ ,ആതിര രോഹിത് മഗ്ഗു, ബേബി ആര്ടിസ്റ് ഒന്നര വയസുള്ള ജോര്‍ജും കുടുംബവും ,ഫൈറ്റ് മാസ്റ്റര്‍ റണ്‍ രവിയും സംഘവും ,ചെന്നൈയില്‍ നിന്നുള്ള പ്രത്യേ ക സംഘവും ഈ 71 പേരുടെ കൂടെയുണ്ട് .നിര്‍മ്മാതാവും നായികയും ,രോഹിതും ബോംബയില്‍ ആണ് ഇറങ്ങുക .ബാക്കി എല്ലാവരും ക്വറന്റീനില്‍ കഴിയാന്‍ തയ്യാറായാണ് എത്തുക .ചെന്നൈ സംഘങ്ങങ്ങള്‍ കേരളത്തിലും ചെന്നൈയിലുമായി രണ്ടു വട്ടം ക്വറന്റീനില്‍ കഴിയേണ്ടി വരും .
ജിബൂട്ടിയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള തജൂറ എന്ന ദ്വീപിലായിരുന്നു ഷൂട്ടിങ് .ഷൂട്ടിങ് തീര്‍ന്ന സംഘങ്ങങ്ങള്‍ ജിബൂട്ടിയിലെത്തിയ ശേഷം പ്രത്യേകമൊരുക്കിയ താമസ സ്ഥലത്തായിരുന്നു ലോക്ക് ഡൗണ്‍ നാളുകളില്‍ കഴിഞ്ഞത് . സംവിധായകന് സിനു വിന്റെ കഥയ്ക്ക് ഉപ്പും മുളകും തിരക്കഥാകൃത്ത് അഫ്സല് കരുനാഗപ്പള്ളി തിരക്കഥ,സംഭാഷണം നിര്‍വഹിക്കുന്നു.
ടി ഡി ശ്രീനിവാസ് ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂര്‍ . ചിത്രത്തില്‍ കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക്ദേവ് സംഗീതം പകരുന്നു,