സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച തുറന്നേക്കുമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം | കൊവിഡ് 19നെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിലേറെയായി അടച്ചിട്ട സംസ്ഥാനത്തെ ആരാധനാലായങ്ങള്‍ തുറക്കുന്നു. തിങ്കളാഴ്ച മുതല്‍ തുറക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ആലോചനയെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. ഒരേസമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഉത്സവങ്ങള്‍ പോലുള്ള ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശിപാര്‍ശ ഉടന്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങള്‍ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും സമൂഹം അതിന് പ്രാപ്തരായെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ അരാധനാലയങ്ങള്‍ തുറക്കുന്നതും ഓണ്‍ലൈന്‍ പഠനത്തിന് മുഴുവന്‍ കുട്ടികള്‍ക്കും സൗകര്യം ഒരുക്കുന്നതും ചര്‍ച്ച ചെയ്യും. യോഗത്തിലെ പൊതുവികാരത്തിന് അനുസരിച്ചുള്ള ഒരു തീരുമാനം കൈക്കൊള്ളും. അരാധനാലയങ്ങളുടെ പ്രവര്‍ത്തനം ഏത് രൂപത്തില്‍ വേണമെന്നതിനെക്കുറിച്ച്‌ നാളെ മുഖ്യമന്ത്രി സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക.

Related posts

Leave a Comment