മുംബൈ: മഹാരാഷ്ട്രയില്‍ നിസര്‍ഗ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു. പാല്‍ഘര്‍ തീരപ്രദേശത്തെ കുടിലുകളും വീടുകളും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഒഴിപ്പിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. കഴിഞ്ഞദിവസം മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ടുകളെയെല്ലാം തിരിച്ചുവിളിച്ചിരുന്നു. 577ബോട്ടുകള്‍ പോയതില്‍ ഭൂരിഭാഗവും തിങ്കളാഴ്ച വൈകീേട്ടാടെ തിരിച്ചുവന്നിരുന്നു. 13 ബോട്ടുകള്‍ തിരിച്ചെത്തിയിട്ടില്ല. പാല്‍ഘര്‍ ജില്ലയില്‍നിന്നും പുറപ്പെട്ട ബോട്ടുകളാണ് തിരിച്ചെത്താനുള്ളത്. ഇവരെ എത്രയുംവേഗം പുറം കടലില്‍നിന്ന് തിരിച്ചെത്തിക്കുന്നതിനായ നടപടികള്‍ സ്വീകരിച്ചതായി കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.
അതീവ ജാഗ്രതയില്‍ മുംബൈ;നിസര്‍ഗ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു; 13 ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയില്ല
