അയല്‍ ജില്ലകളിലേക്ക് ബസ് സര്‍വീസ് നാളെ മുതല്‍: തിക്കിത്തിരക്കി കയറാന്‍ അനുവദിക്കില്ലനാളെ മുതല്‍ പഴയ ടിക്കറ്റ് നിരക്കില്‍ ബസ് സര്‍വീസ്; എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിക്കും

സംസ്ഥാനത്ത് നാളെ മുതല്‍ ബസ് സര്‍വീസ് സാധാരണ നിലയിലേക്ക്. കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തും. അയല്‍ ജില്ലകളിലേക്ക് ബസ് സര്‍വീസ് ഉണ്ടായിരിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. പഴയ ടിക്കറ്റ് നിരക്കാണ് നല്‍കേണ്ടത്. ബസിലെ എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ചു. എന്നാല്‍ ബസില്‍ നിന്നുകൊണ്ടുള്ള യാത്ര ഒഴിവാക്കിയിട്ടുണ്ട്. ബസുകളില്‍ തിരക്ക് ഉണ്ടാകുന്ന സാഹചര്യവും ഒഴിവാക്കണം. കൂടുതല്‍ ആളുകളെ കയറ്റിയാല്‍ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊറോണ വൈറസിന്‍്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന ഇടങ്ങളില്‍ ബസിന് സ്റ്റോപ്പ് ഉണ്ടാവുകയില്ല. നാളെ മുതല്‍ 2190 ഓര്‍ഡിനറി സര്‍വീസുകളും 1037 അന്തര്‍ ജില്ലാ സര്‍വീസുകളും നടത്തും. കൊവിഡ് ഭീഷണി ഒഴിയുമ്ബോള്‍ അന്തര്‍സംസ്ഥാന ബസ് സര്‍വീസ് നടത്താനും ആലോചനയുണ്ട്.

മാസ്‌ക്ക്‌ നിര്‍ബന്ധമായി ധരിക്കണം. ഓട്ടോറിക്ഷയില്‍ മൂന്ന് പേര്‍ക്കും കാറില്‍ നാല് പേര്‍ക്കും യാത്ര ചെയ്യാം. അന്തര്‍ സംസ്ഥാന യാത്രയ്ക്ക് മുന്‍പത്തെ പോലെ പാസ് എടുക്കണം. നേരത്തെ ബസില്‍ പകുതി സീറ്റുകളില്‍ യാത്ര ചെയ്യാനാണ് അനുമതി ഉണ്ടായിരുന്നത്. വിമാനത്തിലും ട്രെയിനിലും മുഴുവന്‍ സീറ്റുകളിലും ആളുകളെ അനുവദിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

സംസ്ഥാനത്ത് അയല്‍ ജില്ലകളിലേക്ക് ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും നാളെ മുതല്‍ സര്‍വീസ് നടത്തും. 2190 ഓര്‍ഡിനറി സര്‍വീസുകളും 1037 അന്തര്‍ ജില്ലാ സര്‍വീസുകളും ഉണ്ടാകുമെന്നും ബസുകളില്‍ പഴയ ടിക്കറ്റ് നിരക്ക് തന്നെയായിരിക്കുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ബസുകളില്‍ നിന്നുകൊണ്ട് യാത്ര പാടില്ലെന്നും എല്ലാ സീറ്റിലും യാത്രക്കാരാകാമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ തിക്കിത്തിരക്കി ബസില്‍ കയറിയാല്‍ നടപടി ഉണ്ടാവും. നിയന്ത്രിത മേഖലകളില്‍ സ്റ്റോപ്പ് ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.

Related posts

Leave a Comment