കൊല്ലം: അഞ്ചലില്‍ ഉത്രയെ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിെന്റ അമ്മ രേണുകയെയും സഹോദരിയേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം ചെയ്യുന്നതിനായാണ് ക്രൈംബ്രാഞ്ച് പറക്കോട്ടെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. സൂരജിന്റെ കുടുംബാഗങ്ങളുടെ മൊഴിയില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസിന്റെ നീക്കം. തിങ്കളാഴ്ച സൂരജിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ അന്വേഷണ സംഘം സൂരജിന്റെ വീട്ടുകാരെ ചോദ്യം ചെയ്തപ്പോള്‍ ഉത്രയുടെ വീട്ടുകാര്‍ സ്വര്ണംകൊണ്ടുപോയെന്നാണ്പറഞ്ഞത്.
ഉത്രയുടേയും സൂരജിന്റേയും വിവാഹ ആല്‍ബത്തിലെ ഫോട്ടോകളിലെ ആഭരണങ്ങളും, കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ആഭരണങ്ങളും ഒന്നാണോയെന്നാണ് ഒത്തു നോക്കുന്നത്. ഉത്രയുടെ അമ്മയും സഹോദരനുമാണ് വിവാഹ ആല്‍ബവുമായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. കേസില്‍ അറസ്റ്റിലായ ഉത്രയുടെ ഭര്‍ത്താവ് സൂരജിനെയും അച്ഛനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.