വിവാഹത്തിനുശേഷമാണ് ധോണിയുടെ ഓറഞ്ച് നിറമുള്ള നീളന്‍മുടിച്ചിത്രങ്ങള്‍ കണ്ടത് ; അല്ലെങ്കില്‍ അന്നേ ഒഴിവാക്കിയേനെ : സാക്ഷി

റാഞ്ചി : ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരവും മുന്‍ ക്യാപ്റ്റനുമായ മഹേന്ദ്രസിങ് ധോണിയുടെ നീളന്‍ മുടി എല്ലാവര്‍ക്കും ഇഷ്ടമായി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ആദ്യമായി എത്തുമ്ബോള്‍ നീളന്‍ മുടിക്കാരനായിരുന്ന ധോണി. ധോണിയെ ആ രൂപത്തില്‍ ഇഷ്ടപ്പെടുന്ന ആരാധകര്‍ ഒട്ടേറെയുണ്ട്. ധോണിയുടെ നീളന്‍മുടി ആരാധകര്‍ക്കേറെ പ്രിയമാണെങ്കിലും ഭാര്യ സാക്ഷി സിങ്ങിന്റെ കാര്യത്തില്‍ അങ്ങനെയല്ല. ഓറഞ്ച് നിറമുള്ള ആ പഴയ നീളന്‍മുടിയുള്ള കാലത്ത് ധോണിയെ പരിചയപ്പെടാതിരുന്നത് നന്നായി എന്നാണ് സാക്ഷിയുടെ പക്ഷം. അന്നായിരുന്നു ധോണിയെ പരിചയപ്പെടുന്നതെങ്കില്‍ അദ്ദേഹത്തെ അപ്പോള്‍ത്തന്നെ ഒഴിവാക്കുമായിരുന്നുവെന്നും ചെന്നൈ സൂപ്പര്‍ കിങ്സ് പ്രതിനിധിയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍ സാക്ഷി വ്യക്തമാക്കി.
‘ഓറഞ്ച് നിറമുള്ള ആ നീളന്‍മുടിയുള്ള കാലത്ത് അദ്ദേഹത്തെ കാണാതിരുന്നത് നന്നായി. ഉറപ്പായും ഞാന്‍ ആ മുഖത്തേക്കു പോലും നോക്കുമായിരുന്നില്ല. ജോണിന് (ബോളിവുഡ് താരം ജോണ്‍ എബ്രഹാം) ആ നീളന്‍ മുടി നല്ല ചേര്‍ച്ചയുണ്ടായിരുന്നു. മഹിക്ക് പക്ഷേ അങ്ങനെയല്ല. വിവാഹത്തിനുശേഷമാണ് ധോണിയുടെ ഓറഞ്ച് നിറമുള്ള നീളന്‍മുടിച്ചിത്രങ്ങള്‍ ഞാന്‍ കണ്ടത്. അതിന് ദൈവത്തിന് നന്ദി’ – സാക്ഷി പറഞ്ഞു.
‘എന്റെ ഇന്റേണ്‍ഷിപ്പിന്റെ അവസാന ദിനമാണ് ഞാന്‍ മഹിയെ കണ്ടത്. ഒരു സുഹൃത്തു വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. അന്ന് ഒരു സാധാരണക്കാരനായാണ് തോന്നിയത്. ആ സമയത്ത് എനിക്ക് ക്രിക്കറ്റിനെക്കുറിച്ച്‌ യാതൊരു ധാരണമുണ്ടായിരുന്നില്ല. സച്ചിനെ അറിയാമായിരുന്നു. അത്രമാത്രം. മലമ്ബ്രദേശത്തുനിന്നുള്ള ഒരാള്‍ ടീമിലുണ്ടെന്ന് കേട്ടിരുന്നു. എന്റെ അമ്മയും അങ്ങനെയൊരാള്‍ ടീമിലുള്ളതായി ഇടയ്ക്ക് പറഞ്ഞിരുന്നു’ – സാക്ഷി വിശദീകരിച്ചു.

ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന രീതിയിലാണ് എക്കാലവും ധോണിയുടെ പെരുമാറ്റമെന്നും സാക്ഷി അഭിപ്രായപ്പെട്ടു. ‘2010നുശേഷം ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമുള്ള ആദ്യ യാത്ര ദക്ഷിണാഫ്രിക്കയിലേക്കായിരുന്നുവെന്നാണ് എന്റെ ഓര്‍മ. അദ്ദേഹം സഹതാരങ്ങള്‍ക്കായി എപ്പോഴും റൂമിന്റെ വാതിലുകള്‍ തുറന്നിടും. നമ്മള്‍ കുടുംബമായാണ് താമസിക്കുന്നതെങ്കിലും റൂമിന്റെ വാതിലുകള്‍ എന്നും തുറന്നുതന്നെ കിടക്കുമെന്ന് അന്ന് അദ്ദേഹം എന്നോടു പറഞ്ഞു. റൂമില്‍ രാത്രിവേഷം പരമാവധി ഒഴിവാക്കണമെന്നും ഉപദേശിച്ചു. ഞങ്ങളുടെ റൂമിന്റെ വാതിലുകള്‍ അന്നുമുതലേ തുറന്നുകിടക്കുന്നു. പുലര്‍ച്ചെ നാലു മണി വരെയൊക്കെ റൂമില്‍ ആളുകള്‍ കാണും’ – സാക്ഷി വെളിപ്പെടുത്തി.

Related posts

Leave a Comment