തിരുവനന്തപുരം: കൊറോണ കാലത്തെ മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബീവറേജ് കോര്പ്പറേഷന് പുറത്തിറക്കി. ബെവ് ക്യൂ ആപ്പ് വഴി ടോക്കണെടുത്ത് മദ്യ വില്‍പ്പന ശാലകളില്‍ വാങ്ങാനെത്തുന്നവര്‍ തെര്‍മ്മല്‍ സ്കാനിംഗിന് വിധേയരാകണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇതോടൊപ്പം ജീവനക്കാരെ രണ്ട് തവണ തെര്‍മ്മല്‍ സ്കാനിംഗ് നടത്തുമെന്നും മര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
മദ്യവില്‍പ്പന ശാലകളിലെ ജീവനക്കാര്‍ക്ക് മാസ്ക്കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ഇത് വാങ്ങേണ്ടത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നായിരിക്കണം. വാരിലെ 9 മുതല്‍ വൈകീട്ട് 5 വെരയാണ് വില്‍പ്പന സമയം. ബെവ് ക്യൂ അപ്പില്‍ ബുക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന ടോക്കണിലെ ക്യൂ ആര് കോഡ് ഔട്ട്ലെറ്റിലെ ഫോണ്‍ ഉപയോഗിച്ച് പരിശോധിക്കും. മദ്യം കൊടുക്കുന്നതിന് തൊട്ടുമുമ്ബ് ഇത് ക്യാന്‍സല്‍ ചെയ്യുകയും ചെയ്യും. എസ്എംഎസ് മുഖേന മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മദ്യം നല്‍കുന്നതിന് മുമ്ബ് എസ്എംഎസ് കോഡ് ക്യാന്‍സല്‍ ചെയ്യും. ആപ്പില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ബെവ്കോ ഐടി വിഭാഗത്തിന്റെ സഹായത്തോടെ പരിഹരിക്കാം. ക്യൂ നിയന്ത്രിക്കാന്‍ വേണമെങ്കില്‍ ജീവനക്കാരെ നിയമിക്കാം.
വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുവ്വനര്ക്ക് മാത്രമേ മദ്യം ലഭിക്കുകയുള്ളൂ. മദ്യം വിതരം ചെയ്ത് ്ക്കണുകളുടെ കണക്ക് എക്സൈസ് വകുപ്പിനെ അറിയിക്കണം. അതേസമയം, സെല്‍ഫ് സര്‍വീസ് കൗണ്ടറുകളില്‍ മദ്യം ഉണ്ടാവില്ല. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ലെന്നാണ് അറിയിച്ചത്. എന്നാല്‍ ചിലയിടങ്ങളില്‍ സാധാരണ കൗണ്ടറുകളായി പ്രവര്‍ത്തിപ്പിക്കണമെന്ന് എംഡി നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
മദ്യപാനികളുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ഇന്നലെയാണ് വെബ് ക്യു ആപ്പ് ഗുഗിള്‍ പ്ലേ സ്റ്റോര്‍ അനുമതി നല്‍കിയത്. ഇന്ന് ഉച്ചയോടെ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായിതുടങ്ങും. ഇന്നലെ രാവിലെയോടെയാണ് ആപ്പിന് അനുമതി ലഭിച്ചത്. ഇതോടെ ഈ ആഴ്ച തന്നെ മദ്യ വിതരണം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ബീവറേജ് കോര്പ്പറേഷന്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയാണ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ആപ്പ് വഴി ടോക്കനെടുത്ത് മദ്യശാലകളിലെത്തി പണം നല്കി വാങ്ങുന്ന സംവിധാനമാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ വരെ മദ്യമാണ് ലഭിക്കുക.