പപ്പയുടെ ചുംബനം ലഭിക്കാതെ സാവിയോ യാത്രയായി; കോവിഡ് കാലത്തെ മറ്റൊരു ദയനീയ കാഴ്ച

തലോര്‍: പപ്പയുടെ ചുംബനം ലഭിക്കാതെ സാവിയോ നിത്യതയിലേക്ക് യാത്രയായി. മകനെ കാണാനുള്ള ആഗ്രഹത്തില്‍ ഗള്‍ഫില്‍നിന്ന് മറ്റൊരാളുടെ ടിക്കറ്റില്‍ തലോറിലെത്തിയ വില്യംസിന് മരണസമയത്ത് മക​​െന്‍റ അടുത്ത്‌ നില്‍ക്കാന്‍ പോലും കഴിഞ്ഞില്ല. നിരീക്ഷണത്തില്‍ കഴിഞ്ഞ വില്യംസിന് മകനെ കാണാന്‍ ആരോഗ്യ വകുപ്പ് അവസരമൊരുക്കിയത് മറ്റുള്ളവരെയെല്ലാം പരിസരത്തുനിന്ന് മാറ്റിയ ശേഷം അല്‍പ സമയം. പിന്നീട് അണുനശീകരണം നടത്തിയാണ് സംസ്കാര ചടങ്ങുകള്‍ നടത്തിയത്.

തലച്ചോറിലെ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു പൊറത്തൂര്‍ വില്യംസി​െന്‍റ മകന്‍ രണ്ടര വയസ്സുള്ള സാവിയോ. തിങ്കളാഴ്ച രാവിലെയാണ് സാവിയോ മരിച്ചത്. ഫെബ്രുവരിയില്‍ സാവിയോ അമ്മ ജാനറ്റിനോടെപ്പം നാട്ടിലെത്തിയ ശേഷമാണ് രോഗം കണ്ടത്തിയത്. ഉടന്‍ ആശുപത്രിയിലെത്തി ചികിത്സ ആരംഭിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ചു.
വിവരം അറിയിച്ചതനുസരിച്ച്‌ തിരുവനന്തപുരത്താണ്‌ വില്യംസ് എത്തിയത്. വില്യംസി​​െന്‍റ സങ്കടക്കഥ സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനില്‍കുമാറാണ് ത​​െന്‍റ ടിക്കറ്റ്് വില്യംസിന് നല്‍കിയത്. വേള്‍ഡ്​ മലയാളി ഫെഡറേഷന്‍ ഭാരവാഹികളാണ് യാത്രക്ക് വഴിയൊരുക്കിയത്. നാട്ടിലെത്തി ഉടന്‍ നിരീക്ഷണത്തില്‍ പോയതോടെ മരണം വരെ മകനെ കാണാന്‍ കഴിഞ്ഞില്ല.

ഉച്ചകഴിഞ്ഞായിരുന്നു കുഞ്ഞി​െന്‍റ സംസ്കാര ചടങ്ങുകള്‍. മകനെ കാണാനാവാതെ വില്യംസ് ക്വാറന്‍റീന്‍ കേന്ദ്രത്തിലിരുന്ന് വിങ്ങിപ്പൊട്ടി. അവസാനമായി കാണാന്‍ എങ്ങനെയും അനുവദിക്കണമെന്ന അപേക്ഷയിലായിരുന്നു ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും മറ്റുള്ളവരെ മാറ്റിയും അണുനശീകരണം നടത്താനുമുള്ള മാര്‍ഗം നിര്‍ദേശിച്ചത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമായിരുന്നു വില്യംസ് എത്തിയത്. മക​​െന്‍റ മൃതദേഹത്തിന് സമീപം പൊട്ടിക്കരഞ്ഞ വില്യംസിന് അന്ത്യചുംബനം നല്‍കാന്‍ പോലും കഴിഞ്ഞില്ല.

Related posts

Leave a Comment