ഇംഗ്ലണ്ടില്‍ ഗുരുദ്വാര തകര്‍ത്ത സംഭവം; പാക് പൗരന്‍ അറസ്റ്റില്‍

ഡെര്‍ബി: ഇംഗ്ലണ്ടിലെ ഗുരു അര്‍ജന്‍ ദേവ് ജി ഗുരുദ്വാര നശിപ്പിച്ച പാക് പൗരന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് ഇയാള്‍ അറസ്റ്റിലായത്. ഗുരുദ്വാര നശിപ്പിക്കുന്നതിന് മുന്‍പ് കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ തേടി ഇയാള്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്.

ഇയാള്‍ക്ക് മറ്റ് സംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ച്‌ വരികയാണ്. കഴിഞ്ഞ ദിവസം പ്രദേശിക സമയം രാവിലെ എട്ടരയോടെയാണ് ഇയാള്‍ ഗുരുദ്വാരയ്ക്ക് നേരെ ആക്രമണം നടത്തിയത്. ഗുരുദ്വാരയുടെ മുന്‍വശത്തെ വാതിലുകള്‍ ഇയാള്‍ തകര്‍ത്തു.

സിക്ക് സംഘനകളും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉള്‍പ്പെടെയുള്ളവരും സംഭവത്തെ അപലപിച്ചു. മനുഷ്യത്വം നിലനില്‍ക്കണമെങ്കില്‍ ഇത്തരം അസഹിഷ്ണുതയും വിദ്വേഷവും അവസാനിപ്പിക്കണമെന്ന് അമരീന്ദര്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചു.

Related posts

Leave a Comment