‘ബ​വ് ക്യൂ’ ആപ്പിന് അംഗീകാരമായി..! ഇന്ന് ഡൗണ്‍ലോഡ് ചെയ്യാം, നാളെ ബുക്കിംഗ്, വ്യാഴാഴ്ച മുതല്‍ വാങ്ങിത്തുടങ്ങാം

തി​രു​വ​ന​ന്ത​പു​രം : മ​ദ്യ​വി​ത​ര​ണ​ത്തി​നു​ള്ള ബ​വ്കോ​യു​ടെ ‘ബ​വ് ക്യൂ’ ​ആ​പ്പി​ന് ഗൂ​ഗി​ളി​ന്‍റെ അം​ഗീ​കാ​ര​മാ​യി. ആ​പ്പി​ന്‍റെ ബീ​റ്റ വേ​ര്‍​ഷ​ന് അ​നു​മ​തി ല​ഭി​ച്ച​താ​യി ക​മ്ബ​നി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ട്ര​യ​ലു​ക​ള്‍​ക്കു​ശേ​ഷം മ​ദ്യ​വി​ത​ര​ണം ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ര്‍. ഇ​ന്ന് 11 മ​ണി​ക്ക് സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തി​നു​ശേ​ഷം മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കു​ന്ന തീ​യ​തി ബ​വ്കോ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചേ​ക്കും. ആ​പ്പി​ന്‍റെ ഉ​പ​യോ​ഗ രീ​തി സം​ബ​ന്ധി​ച്ച്‌ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും പു​റ​ത്തി​റ​ക്കും. പ്ലേ ​സ്റ്റോ​റി​ലും ആ​പ് സ്റ്റോ​റി​ലും മൊ​ബൈ​ല്‍ ആ​പ് ല​ഭ്യ​മാ​ക്കും. ഇ​തി​നു പു​റ​മേ സാ​ധാ​ര​ണ ഫോ​ണു​ക​ളി​ല്‍​നി​ന്ന് എ​സ്‌എം​എ​സ് വ​ഴി​യും വെ​ര്‍​ച്വ​ല്‍ ക്യൂ​വി​ല്‍ ബു​ക്ക് ചെ​യ്യാം. പേ​രും ഫോ​ണ്‍ ന​മ്ബ​രും സ്ഥ​ല​ത്തെ സൂ​ചി​പ്പി​ക്കു​ന്ന അ​ട​യാ​ള​വും (സ്ഥ​ല​പ്പേ​ര്, പി​ന്‍​കോ​ഡ്, ലൊ​ക്കേ​ഷ​ന്‍ എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും) ന​ല്‍​കി​യാ​ണ് ബു​ക്ക് ചെ​യ്യേ​ണ്ട​ത്. വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ ചോ​ദി​ക്കി​ല്ല. ആ​പ് വ​ഴി മ​ദ്യ​ത്തി​ന്‍റെ ബ്രാ​ന്‍​ഡ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​ക്കാ​നാ​കി​ല്ല.

ബു​ക്ക് ചെ​യ്യു​മ്ബോ​ള്‍ ല​ഭി​ക്കു​ന്ന ടോ​ക്ക​ണ്‍ ന​മ്ബ​ര്‍ അ​തി​ല്‍ പ​റ​യു​ന്ന സ​മ​യ​ത്ത്, പ​റ​യു​ന്ന കേ​ന്ദ്ര​ത്തി​ല്‍ ഹാ​ജ​രാ​ക്ക​ണം. അ​വി​ടെ ബ്രാ​ന്‍​ഡ് തി​ര​ഞ്ഞെ​ടു​ത്ത് പ​ണം അ​ട​യ്ക്കാം. ഒ​രു ത​വ​ണ ബു​ക്ക് ചെ​യ്താ​ല്‍ 4 ദി​വ​സം ക​ഴി​ഞ്ഞേ വീ​ണ്ടും മ​ദ്യം ബു​ക്ക് ചെ​യ്യാ​നാ​കൂ. പ​ര​മാ​വ​ധി 3 ലീ​റ്റ​ര്‍ മ​ദ്യം വാ​ങ്ങാം. 35 ല​ക്ഷം ആ​ളു​ക​ള്‍ ഒ​രു​മി​ച്ച്‌ മ​ദ്യം ബു​ക്ക് ചെ​യ്താ​ലും പ്ര​ശ്ന​മി​ല്ലാ​ത്ത രീ​തി​യി​ലാ​ണ് ആ​പ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. തി​ര​ക്കു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ 10.5 ല​ക്ഷം ആ​ളു​ക​ള്‍ വ​രെ​യാ​ണ് ബ​വ്റി​ജ​സ് ഷോ​പ്പു​ക​ളി​ലെ​ത്തു​ന്ന​ത്. ഇ​ത്ര​യും ദി​വ​സം മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ഞ്ഞു കി​ട​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ആ​പ് ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്

Related posts

Leave a Comment