കൊറോണ പ്രതിരോധം ; ബുധനാഴ്ച സര്‍വ കക്ഷിയോഗം വിളിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എംപിമാരുടെയും എംഎല്‍എ മാരുടെയും യോഗം വിളിച്ച്‌ സര്‍ക്കാര്‍. ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും യോഗം നടക്കുക.

ബുധനാഴ്ച രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന യോഗം നടക്കുക. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടറേറ്റുകളില്‍ നിന്നും പങ്കാളികളാകും.

വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി മലയാളികള്‍ കൂടുതലായി തിരിച്ചെത്തുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാനാണ് എംഎല്‍എമാരുടെയും സംസ്ഥാനത്തെ എംപിമാരുടെയും സംയുക്ത യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Related posts

Leave a Comment