ന്യൂഡല്‍ഹി: ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങി ബിസിസിഐ. മൂന്ന് ട്വന്റി-20 പരമ്ബരകള്‍ നടത്താനാണ് ബിസിസിഐയുടെ ആലോചന. ഇതിനായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിന് മുമ്ബായി ഐപിഎല്‍ നടത്താന്‍ ഇന്ത്യയ്ക്ക് അവസരം ഒരുക്കാന്‍ തയ്യാറാണെന്നും ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് ഓസ്ട്രേലിയയുമായുള്ള പരമ്ബര നടത്താനും ഇന്ത്യ ഉദ്ദേശിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനമാണ് ഓസ്ട്രേലിയ ഇന്ത്യയില്‍ പര്യടനത്തിന് എത്തുക. എന്നാല്‍ കൊറോണാ വൈറസിന്റെ വ്യാപനം തുടരുന്ന പക്ഷം മല്‍സരങ്ങള്‍ മാറ്റേണ്ടി വരുമെന്നും ബിസിസിഐ അറിയിച്ചു. ഇംഗ്ലണ്ട് അടച്ചിട്ട സ്റ്റേഡിയത്തില്‍ മല്‍സരം നടത്തുന്ന രീതി തുടരുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി.
Related posts
-
മനമുരുകി പ്രാർഥനകൾ : നാടിനെ യജ്ഞ ഭൂമിയാക്കി ആറ്റുകാൽ പൊങ്കാല
തിരുവനന്തപുരം: പൂരം നാളും പൗർണമി ദിനവും ഒത്തുചേർന്ന കുംഭപ്പകലിൽ തലസ്ഥാന നഗരിയാകെ ആറ്റുകാലമ്മയുടെ തിരുമുറ്റമായി മാറി. ഭക്തിയോടെ ജ്വലിച്ച ലക്ഷക്കണക്കിന് പൊങ്കാല... -
കൊച്ചിക്കാർക്ക് സന്തോഷ വാർത്ത, മെട്രോ രണ്ടാംഘട്ടം അതിവേഗം പൂർത്തിയാകും; 100 കോടി കൂടി അനുവദിച്ചു
കൊച്ചി : കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം അതിവേഗം പൂർത്തിയാകും. മെട്രോ നിർമാണത്തിന് സംസ്ഥാന സർക്കാർ 100 കോടി രൂപ കൂടി... -
കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് ശേഖരം; പിടികൂടിയത് 2 കിലോ
കൊച്ചി: കളമശേരി പോളിടെക്നിക് കോളേജേ ഹോസ്റ്റലിൽ വൻ കഞ്ചാവ് ശേഖരം. ഇന്നലെ രാത്രി പോലീസ് നടത്തിയ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവ്...