ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ 6,088 പേര്‍ക്ക് രോഗം ബാധിച്ചു. 188 പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകളില്‍ നിന്ന് വ്യക്തമായി.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1.18 ലക്ഷമായി ഉയര്‍ന്നു. 3,583 പേരാണ് കോവിഡ് മൂലം മരിച്ചത്. 48,534 പേര്‍ രോഗമുക്തി നേടി. 40.37 ശതമാനമാണ് രോഗമുക്തി നിരക്ക്.
അതേസമയം, രാജ്യത്തെ വിമാന സര്‍വിസ് തിങ്കളാഴ്ച ആരംഭിക്കും. ഇന്ത്യ സ്പീഡ് പോസ്റ്റ് സേവനം 15 രാജ്യങ്ങളിലേക്ക് തപാല്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. നാലാം ഘട്ട ലോക്ഡൗണ്‍ ഇളവുകളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് രോഗികളുടെ എണ്ണം ഉയരുന്നത്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,18,447 ആയി. ഒറ്റ ദിവസത്തിനിടെ 6,088 പേര്‍ക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 148 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 3,583 ആയി ഉയര്‍ന്നു. 66,330 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.
മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. വ്യാഴാഴ്ച മാത്രം 2,345 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം 41,642 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ മരണ സംഖ്യ 1454 ആയി.
രോഗികളുടെ എണ്ണത്തില്‍ തമിഴ്നാട് ആണ് രണ്ടാം സ്ഥാനത്തുള്ളത്. 13,967 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ടു ചെയ്തത്. 94 പേര്‍ രോഗം ബാധിച്ചു മരിച്ചു. ഗുജറാത്തിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 12,905 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. 773 പേര്‍ മരിച്ചു.
രാജ്യതലസ്ഥാനത്ത് 11,659 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 194 പേര്‍ ഇവിടെ രോഗം ബാധിച്ചു മരിച്ചു. 5,567 പേര്‍ രോഗമുക്തരായി.