തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു. മെയ് 26ന് തുടങ്ങേണ്ടിയിരുന്ന പരീക്ഷകള്‍ ജൂണ്‍ ആദ്യവാരത്തിലേക്കാണ് മാറ്റി വച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥികളും രക്ഷിതാക്കളുടെയും ആശങ്കയറിയിച്ചതിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിയത്. പരീക്ഷ തീയതി സംബന്ധിച്ച് പുതിയ തീയതി വിദ്യാഭ്യസ വകുപ്പ് ഉടന്‍ പുറത്തിറക്കും. കേന്ദ്ര മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ വിദ്യാലയങ്ങള്‍ തുറക്കരുതെന്ന് നിര്‍ദേശമുണ്ട്. മേയ് 31 വരെ വിദ്യാലയങ്ങള്‍ തുറക്കരുതെന്നാണ് നിര്‍ദേശം. മേയ് 26 നു തന്നെ പരീക്ഷകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
.