ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പരീക്ഷ ജൂലൈയില്‍ നടത്താന്‍ തീരുമാനമായി. ജൂലൈ ഒന്നുമുതല്‍ 11വരെ തീയതികളിലായിരിക്കും പരീക്ഷ നടക്കുക. അതേസമയം സംസ്ഥാനത്ത് 26 ന് തുടങ്ങാനിരുന്ന എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകള്‍ ജൂണിലേയ്ക്ക് മാറ്റി. പൊതുവിദ്യാലയങ്ങളില്‍ പുതിയ അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയവും തുടങ്ങി. രക്ഷകര്‍ത്താക്കള്‍ മാത്രമെത്തിയാണ് പ്രവേശന നടപടികള്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നത്.കുട്ടികളെ കൊണ്ടുവരേണ്ടെന്ന നിര്‍ദേശമനുസരിച്ചാണിത്.
വാഹന സൗകര്യമില്ലാത്തതിനാല്‍ മൂല്യ നിര്‍ണയ ക്യാമ്ബുകളിലെത്താന്‍ അദ്ധ്യാപകര്‍ ബുദ്ധിമുട്ടി. എസ്.എസ്.എല്‍.സി, വി എച്ച് എസ് ഇ , ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ജൂണില്‍ നടത്താനാണ് തീരുമാനം. ലോക് ഡൗണ്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിബന്ധനകള്‍ക്കനുസരിച്ച് തീയതി തീരുമാനിക്കും. മുപ്പത്തിയൊന്നാം തീയതി വരെ വിദ്യാഭ്യാസ സഥാപനങ്ങള്‍ അടച്ചിടാനുള്ള കേന്ദ്ര നിര്‍ദേശമനുസരിച്ചാണ് പരീക്ഷകള്‍ മാറ്റിയത്.