സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ; മിനിമം ചാര്‍ജ്ജായി നിശ്ചയിച്ചത് 12 രൂപ; ജില്ലക്കകത്ത് ഹ്രസ്വ ദൂര സര്‍വീസുകള്‍ അനുവദിച്ചു ചാര്‍ജ് വര്‍ധന; ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകളും നടത്താമെന്നും ഗതാഗതമന്ത്രി; അന്തര്‍ജില്ലാ യാത്രകള്‍ക്ക് പാസുകള്‍ നിര്‍ബന്ധം; അന്തര്‍ജില്ലാ യാത്രകള്‍ക്കുള്ള അനുമതി ഹോട്ട് സ്‌പോട്ടുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ. മിനിമം ചാര്‍ജായി പന്ത്രണ്ട് രൂപയാണ് നിശ്ചയിച്ചിച്ചിരിക്കുന്നത്. കര്‍ശന നിബന്ധനകളോടെ ജില്ലക്കകത്ത് ഹ്രസ്വ ദൂര സര്‍വീസുകള്‍ അനുവദിച്ചാണ് ചാര്‍ജ് വര്‍ധന പ്രഖ്യാപിച്ചത്. സാര്‍വത്രികമായ പൊതു ഗതാഗതം ഉണ്ടാകില്ല. ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള പ്രദേശത്താണ് അന്തര്‍ജില്ലാ ബസ് യാത്രക്കുള്ള അനുമതിയെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

അന്തര്‍ ജില്ലാ, അന്തര്‍സംസ്ഥാന യാത്രകള്‍ ഉടനെയുണ്ടാകില്ലെന്നും ഹോട്ട് സ്‌പോട്ട് അല്ലാത്തയിടങ്ങളില്‍ ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകള്‍ നടത്താമെന്നും ഗതാഗതമന്ത്രി അറിയിച്ചു. അന്തര്‍ജില്ല യാത്രകള്‍ക്ക് നിലവിലുള്ള പാസ് സമ്ബ്രദായം തുടരാനാണ് തീരുമാനം. ഇതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുമെന്ന് മാത്രം. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി വേണമെന്നും ഇതുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ തീരുമാനമായി.

സംസ്ഥാനത്ത് മദ്യശാലകള്‍ ബുധനാഴ്ച തുറക്കും. ബീവറേജസ് കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലറ്റുകളില്‍ മദ്യം വില്‍ക്കാം. ബാറുകളില്‍ കൗണ്ടര്‍ വഴി വില്‍പനക്ക് അനുമതി ഉണ്ടാകും. നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം പ്രകാരമാണ് മദ്യവില്‍പ്പന അനുമതി നല്‍കുന്നത്. ക്ലബുകള്‍ക്കും മദ്യവില്‍പ്പനക്ക് അനുമതി നല്‍കിയേക്കുമെന്നാണ് വിവരം. സാമൂഹിക അകലം പാലിച്ച്‌ തിരക്ക് നിയന്ത്രിച്ച്‌ മദ്യ വില്‍പ്പന നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് സംബന്ധിച്ച്‌ വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശം പൊലീസിന് കൈമാറും. എങ്ങനെ തീരുമാനം നടപ്പാക്കണമെന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ നടക്കുകയാണ്.

മെയ് 31- വരെ സ്‌കൂളുകള്‍ അടച്ചിടണമെന്ന് കേന്ദ്ര ലോക്ക് ഡൗണ്‍ മാനദണ്ഡത്തിലുള്ളതിനാല്‍ മെയ് 26-ന് തുടങ്ങാനിരുന്ന എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവക്കാനും ധാരണയായി. എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വീണ്ടും നീട്ടി, മെയ് 31-ന് ശേഷം നടത്തും. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കും. ചില നിയന്ത്രണങ്ങളോടെയാണ് പ്രവര്‍ത്തന അനുമതി നല്‍കിയിട്ടുള്ളതെന്നാണ് വിവരം. ബ്യൂട്ടി പാര്‍ലറുകള്‍ക്ക് അനുമതി ഉണ്ടാകില്ല,

അതേസമയം ബസ് യാത്ര ആരംഭിക്കുമ്ബോള്‍ നിലവിലുള്ള നിരക്കിന്റെ 50 ശതമാനം കൂട്ടണമെന്നായരുന്നു കെഎസ്‌ആര്‍ടിസി ആവശ്യപ്പെട്ടിരുന്നത്. സാമൂഹിക അകലം പാലിച്ച്‌ സ്വകാര്യ ബസുകള്‍ക്കൂടി നിരത്തിലിറങ്ങണമെങ്കില്‍ നിരക്ക് ഇരട്ടിയാക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരുന്നത്. ഓര്‍ഡിനറയില്‍ മിനിമം ചാര്‍ജ്ജ് എട്ട് രൂപയില്‍നിന്നും 16 രൂപയാക്കണം. ഇത് പണ്ട്രണ്ടോ പതിനഞ്ചോ ആക്കി ചുരുക്കാമെന്നാണ് ശുപാര്‍ശ. പിന്നീട് പത്ത് രൂപ 20 ആയും 12 രൂപ 24 ആയും 13 രൂപ 26 ആയും ഉയര്‍ത്താം. ബസുകളില്‍ 50 ശതമാനം ആളുകളേ പാടുള്ളു എന്നതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നിരക്ക് അനുവദിക്കാന്‍ കഴിയില്ല.

അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തണം. ലോക്ഡൗണിന് ശേഷം സര്‍വ്വീസുകള്‍ക്ക് അനുമതി ലഭിച്ചാല്‍ ജില്ലക്കുള്ളില്‍ ഓര്‍ഡിനറി മാത്രം മതിയെന്നാണ് തീരുമാനം.ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയാല്‍ പോലും മാസം 42 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരുമെന്നാണ് കെ.സ്.ആര്‍.ടി.സി വ്യക്തമാക്കിയത്.

Related posts

Leave a Comment