നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ എരിക്കിന്‍ പാല്‍ നല്‍കി കൊന്നു: അച്ഛനും മുത്തശ്ശിയും അറസ്റ്റില്‍

മധുര : നാലുദിവസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മുത്തശ്ശിയും അറസ്റ്റിലായി. കുട്ടിയുടെ അച്ഛന്‍ തവമണി, തവമണിയുടെ അമ്മ പാണ്ടിയമ്മാള്‍ എന്നിവരാണ് അറസ്റ്റിലായത്. നാലാമതും പെണ്‍കുഞ്ഞ് നാലാമതും പെണ്‍കുഞ്ഞ് പിറന്നതിന്റെ അസംതൃപ്തിയാണ് കൊലപാതകത്തിന് കാരണമായത്. കുട്ടിയുടെ അമ്മ ഇല്ലാത്ത സമയംനോക്കി മുത്തശ്ശിയും അച്ഛനും കൊലപാതകം നടത്തുകയായിരുന്നു.

മധുര ജില്ലയിലെ ഷോളവന്ദന്‍ പഞ്ചായത്തിലാണ് സംഭവം നടന്നത്. എരിക്കിന്‍ പാല്‍ നല്‍കിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം വൈഗ നദിക്കരയില്‍ മറവുചെയ്യുകയായിരുന്നു. ശിശുവിന്റെ മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം പുറത്തായത്,

മധുര പോലീസ് ശിശുവിന്റെ മൃതദേഹം പുറത്തെടുക്കുകയും സംഭവത്തില്‍ അന്വേഷണം നടത്തുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞത്. കൊലപാതകക്കുറ്റം ചുമത്തി കുഞ്ഞിന്റെ അച്ഛനെയും മുത്തശ്ശിയെയും പോലീസ് അറസ്റ്റ് ചെയ്തു.

അന്വേഷണവുമായി സഹകരിച്ച്‌ തങ്ങള്‍ നിരപരാധികളാണെന്ന് കുടുംബം വാദിക്കുകയായിരുന്നു. ഉറക്കത്തിനിടെ കുട്ടി മരിക്കുകയായിരുന്നു എന്നാണ് അച്ഛനും അമ്മയും പൊലീസിനോട് പറഞ്ഞത്.ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് വിളിച്ചിരുന്നുവെന്നും കുടുംബം വ്യക്തമാക്കി . എന്നിരുന്നാലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില സൂചനകള്‍ സ്വാഭാവിക മരണമായിരിക്കില്ലെന്ന സംശയത്തിലേക്ക് പോലീസിനെ നയിച്ചു. തുടര്‍ന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇരുവരും കുറ്റം സമ്മതിച്ചത്.

Related posts

Leave a Comment