ലോക്ക്ഡൗണിനെ തുടര്‍ന്ന് കൂടുതല്‍ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ റിലീസ് പ്രഖ്യാപിച്ചു. സൂപ്പര്‍താരങ്ങളുടെ ഏഴ് ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. മലയാളത്തില്‍ നിന്ന് ജയസൂര്യയുടെ സൂഫിയും സുജാതയും ഉള്‍പ്പടെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍നിന്നുള്ളതാണ് ചിത്രങ്ങള്‍.
മലയാളസിനിമ മേഖലയില്‍ ആദ്യമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന ചിത്രമാകാന്‍ ഒരുങ്ങുകയാണ് ജയസൂര്യ ചിത്രം. ബോളിവുഡ് താരം അതിഥി റാവു ഹൈദറാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. വിജയ് ബാബുവാണ് നിര്‍മാണം.ഹിന്ദിയില്‍ നിന്ന് രണ്ട് സൂപ്പര്‍താര ചിത്രങ്ങളാണ് പ്രൈമില്‍ എത്തുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളാണ് രണ്ടും.
സൂപ്പര്‍താരം അമിതാഭ് ബച്ചനും ആയുഷ്മാന്‍ ഖുരാനയും പ്രധാന വേഷത്തില്‍ എത്തുന്ന ഗുലാബോ സിതാബോ ജൂണ്‍ 12 നാണ് റിലീസ് ചെയ്യുന്നത്. കൂടാതെ വിദ്യാ ബാലന്റെ ശകുന്തള ദേവിയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.ഓണ്‍ലൈന്‍ റിലീസിന്റെ പേരില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായ ജ്യോതികയുടെ പൊന്മകള് വന്താല്‍ മേയ് 29 നാണ് എത്തുന്നത്. കന്നട സിനിമയായ ലോ ജൂണ്‍ 29 നും ഫ്രഞ്ച് ബിരിയാണി ജൂലായ് 24 നും ആമസോണ്‍ പ്രൈമില്‍ കാണാം.