ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി സാമ്ബത്തിക പാക്കേജിന്റെ രണ്ടാംഘട്ട പ്രഖ്യാപനം ഇന്ന്. ഇന്ന് വൈകിട്ട് നാല് മണിക്കാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വാര്‍ത്താസമ്മേളനം നടത്തുന്നത്.
പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 20000 കോടി നല്‍കുമെന്നും ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാന്‍ 10000 കോടി അനുവദിക്കുമെന്നും ഇന്നലെ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. പിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് കൂടി സര്‍ക്കാര്‍ അടയ്ക്കും. നൂറില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ പിഎഫ് വിഹിതം 10 ശതമാനമാക്കി കുറക്കും.
സര്‍ക്കാര്‍ മേഖലയില്‍ 200 കോടി രൂപ വരെയുള്ള ആഗോള ടെന്‍ഡറുകള്‍ അനുവദിക്കില്ല. ബാങ്കിതര സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കാന്‍ 30000 കോടിയുടെ പദ്ധതി അനുവദിക്കും. മേക്ക് ഇന്‍ പദ്ധതിക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കും.
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം നവംബര്‍ 30 വരെ നീട്ടി. ടാക്‌സ് ഓഡിറ്റിന് ഒക്ടോബര്‍ 31 വരെ സാവകാശം നല്‍കുമെന്നും നിര്‍മല വ്യക്തമാക്കി.
ചില പ്രത്യേക മേഖലകളില്‍ ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചു. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. കരാര്‍ തുക, വാടക, പലിശ, ലാഭ വിഹിതം, കമ്മീഷന്‍, ബ്രോക്കറേജ് തുടങ്ങിയവയ്ക്കാണ് ഇത് ബാധകമാവുക.
ഇതിലൂടെ 50000 കോടിയുടെ പണലഭ്യത വിപണിയില്‍ ഉറപ്പുവരുത്താന്‍ സാധിക്കും. ഊര്‍ജ്ജ വിതരണ കമ്ബനികളുടെ നഷ്ടം നികത്താന്‍ 90,000 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപനത്തിലുണ്ട്.