പാര്‍വതി- ജയറാം വിവാഹം വലിയൊരു അനുഭവമായിരുന്നു, മറ്റൊരിടത്തും കാണാത്ത കാഴ്ചയായിരുന്നു

മലയാള സിനിമയിലെ മാതൃക ദമ്ബതികളാണ് പാര്‍വതിയും ജയറാമും. പ്രേക്ഷകരും മലയാള സിനിമ ലോകവും ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടേത്. ഒരു നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് 1992 സെപ്റ്റംബര്‍ 7 ന് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തിനെ തുടര്‍ന്ന് പാര്‍വതി സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു, ജയറാമുമായുള്ള വിവാഹത്തിന് പാര്‍വതിയുടെ വീട്ടില്‍ നിന്ന് തുടക്കത്തിലെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സിനിമ മേഖലയിലെ പലരുടേയും ശക്തമായ ഇടപെല്‍ ഈ വിവാഹത്തിന് ഉണ്ടായിരുന്നു.

ഇപ്പോഴിത ജയറാമിന്റേയും പാര്‍വതിയുടേയും വിവാഹ ഓര്‍മ പങ്കുവെച്ച്‌ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ്. ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു പാര്‍വതിയെ നവവധുവായി അണിയിച്ചൊരുക്കിയ അനുഭവം വെളിപ്പെടുത്തിയത്. മഞജുവിനേയും വിവാഹത്തിന് അണിയിച്ചൊരുക്കിയത് അനില തന്നെയായിരുന്നു. പാര്‍വതി , ജയറാം വിവാഹത്തെ കുറിച്ച്‌ അനിലയുടെ വാക്കുകള്‍ ഇങ്ങനെ…

ചിത്രങ്ങള്‍ കാണാം

തന്റെ ആദ്യത്തെ മേക്കപ്പ്
തന്റെ ആദ്യത്തെ സെലിബ്രിറ്റി വിവാഹ മേക്കപ്പായിരുന്നു ഇത്. പാര്‍വതിയുടേയും ജയറാമിന്റെ വിവാഹം നടക്കുന്നത് ഗുരുവായൂരില്‍ വെച്ചായിരുന്നു. റിസപ്ഷന്‍ നടന്നത് കൊച്ചിയില്‍ വെച്ചുമായിരുന്നു. ഇതു പോലൊരു ആള്‍ക്കൂട്ടം താന്‍ മറ്റൊരു വിവാഹത്തിനും കണ്ടിട്ടില്ലെന്നും വലിയൊരു അനുഭവമായിരുന്നു അതൊന്നും അനില പറയുന്നു.

ആവേശത്തിന് അപ്പുറം

പാര്‍വതിയ്ക്ക് ബ്രൈഡല്‍ മേക്കപ്പ് ചെയ്യുക എന്നത് ഏറെ ആവേശമായിരുന്നു.ഒരു പ്രശസ്ത അഭിനേത്രി എന്നതിനപ്പുറം പാര്‍വതി ഒരു കുടുംബാംഗം പോലെയാണ്,അനില പറയുന്നു. പാര്‍വതിയുടേയും ജയറാമിന്റെ വിവാഹത്തിന്റേയും മേക്കപ്പ് ചിത്രങ്ങളു പങ്കുവച്ചു കൊണ്ടായിരുന്നു അനിലയുടെ കുറിപ്പ്. അധികമാരും കാണാത്ത അപൂര്‍വ്വ ചിത്രങ്ങളായിരുന്നു ഇത്.

മഞ്ജുവും പാര്‍വതിയും മാത്രമല്ല

മഞ്ജുവാര്യരേയും വിവാഹത്തിന് അണിച്ചൊരുക്കിയത് അനില തന്നെയായിരുന്നു. വിവാഹവേഷത്തില്‍ മഞ്ജുവിനെ ഒരുക്കിയപ്പോള്‍ സന്തോഷം തോന്നിയിരുന്നുവെന്നും അതേ സമയം കഴിവുറ്റ ഒരു പ്രതിഭ അതോടെ അഭിനയം നിര്‍ത്തുന്നു എന്ന കാര്യം ഓര്‍ത്ത് സങ്കടവും തോന്നിയെന്നും അനില പറഞ്ഞിരുന്നു. കൂടാതെ മഞ്ജുവുമായുള്ള സൗഹൃദത്തെ കുറിച്ചും പങ്കുവെച്ചിരുന്നു. മഞ്ജുവും പാര്‍വതിയും മാത്രമല്ല 9 90 കളിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരെ അണിയിച്ചൊരുക്കിയത് അനിലയായിരുന്നു. നടി രാധിക,, ചിപ്പി, പ്രവീണ,രശ്മി സോമന്‍. ദീപ, ജോമോള്‍ , കുഞ്ചാക്കോ ബോബന്റെ ഭര്യ പ്രിയ എന്നിവരേയും വിവാഹത്തിന് മനോഹരിയാക്കിയത് അനില തന്നെയായിരുന്നു. ഇതിന്റെ ചിത്രങ്ങളും മറ്റും ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു.

ജയറാം പാര്‍വതി പ്രണയം

അതീവ രഹസ്യമായ കൊണ്ടു പോയിരുന്ന പ്രണയമായിരുന്നു ഇവരുടേത്. സിനിമ ലൊക്കേഷനില്‍ നിന്നാണ് ഇവരുടെ പ്രണയം ആരംഭിക്കുന്നത്. ഏറെ രഹസ്യമായി സൂക്ഷിച്ച പ്രണയം സത്യന്‍ അന്തിക്കാടും നടന്‍ ശ്രീനിവാസനുമാണ് ആദ്യം കണ്ടെത്തുന്നത്. സത്യന്‍ അന്തിക്കാടിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ശ്രീനിവാസനായിരുന്നു താരങ്ങളുടെ പ്രണയം കണ്ടു പിടിച്ചത്. തലയണമന്ത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു പാര്‍വതി-ജയറാം പ്രണയം പുറത്തായത്.

രസകരമായ പ്രണയകഥ

ഏറെ രസകരമായ വഴിയിലൂടെയായിരുന്നു ശ്രീനിവാസന്‍ രണ്ടു പേരേയും കൈയോടെ പിടി കൂടിയത്. ലൊക്കേഷനില്‍ എല്ലാവരും ജയറമിനോട് സംസാരിക്കും. പക്ഷെ പാര്‍വതി മാത്രം സംസാരിക്കില്ല. ആളുകളുടെ മുന്നില്‍ വെച്ച്‌ ഒരു വാക്ക് പോലും പറയില്ലായിരുന്നു. ഇത് ശ്രീനിവാസന്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു . തുടര്‍ന്ന് ഇരുവരും പ്രണയത്തിലാണെന്ന് ശ്രീനിവാസന്‍ കണ്ടെത്തുകയായിരുന്നു. ഏഷ്യനെറ്റ് പുരസ്കാര വേദിയില്‍വെച്ച്‌ ജയറാം തന്നെയാണ് ഈ രസകരമായ സംഭവം വെളിപ്പെടുത്തിയത്.

Related posts

Leave a Comment